‘സുരേഷേട്ടൻ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ്. അദ്ദേഹം ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിൽക്കുന്നത് കണ്ടപ്പോൾ, സുരേഷേട്ടൻ സിനിമ ചെയ്യണമെന്ന് നിർബന്ധമായും ഞാൻ പറഞ്ഞിരുന്നു. നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു നടൻ കൂടിയാണ്.അത് മാത്രമല്ല, എനിക്ക് ഒരു സഹോദരനെപ്പോലെയാണ് സുരേഷേട്ടൻ.
എപ്പോഴും ഒരു സഹോദര സ്നേഹമുള്ള നടനാണ് സുരേഷ്ഗോപിയെന്ന് ദിലീപ്. നമുക്ക് ഏത് സമയത്തും എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാൾ കൂടിയാണ് സുരേഷ് ഗോപിയെന്നും താരം പറഞ്ഞു. അദ്ദേഹം എന്തും പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത് ഹൃദയത്തിൽ നിന്നാണ്.വളരെ നല്ലൊരു വ്യക്തിയാണെന്നും ദിലീപ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
താൻ സിനിമ ചെയ്യാതിരുന്ന സമയത്ത്, തന്നെ ഏറ്റവും കൂടുതൽ തവണ വിളിച്ച് സിനിമ ചെയ്യാൻ നിർബന്ധിച്ചത് ദിലീപ് ആയിരുന്നുവെന്ന് സുരേഷ് ഗോപിയും മുൻപൊരിക്കൽ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതുകൊണ്ട് സിനിമ ചെയ്യാതിരുന്ന സമയത്ത് ഞാൻ പ്രൊഡക്ഷൻ എന്തെങ്കിലും ചെയ്യണമോ എന്ന് ചോദിച്ചിട്ടുണ്ട്. അത് കഴിഞ്ഞിട്ടാണ് അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയത്. നമുക്ക് എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാളായിട്ടാണ് ഞാൻ സുരേഷേട്ടനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: