ലോകത്ത് കഠിനാദ്ധ്വാനം ചെയ്യുന്നവരിൽ ഭാരതീയർ മുന്നിലെന്ന് റിപ്പോർട്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ(ഐഎല്‍ഒ)ന്റെ കണക്കുപ്രകാരം ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ ആറാം സ്ഥാനത്താണ്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില്‍ ശരാശരി 47.7 മണിക്കൂര്‍ ജോലി ചെയ്യുന്നു.
ചൈനക്കാര്‍ 46.1 മണിക്കൂറും വിയറ്റാനാംകാര് 41.5 മണിക്കൂറും മലേഷ്യക്കാര്‍ 43.2 മണിക്കൂറും ഫിലീപ്പീന്സുകാര് 39.2 മണിക്കൂറും ജപ്പാന്‍കാര്‍ 36.6 മണിക്കൂറും അമേരിക്കക്കാര്‍ 36.4 മണിക്കൂറും ആഴ്ചയില്‍ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങളിലുള്ളവരേക്കാള് കൂടുതല്‍ സമയം ജോലി ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. 2023 ഏപ്രിലിലെ ഐഎല്‍ഒയുടെ കണക്കാണിത്.
തൊഴില്‍ ഉത്പാദനക്ഷമതയുടെ അളവുകോല്‍ (GDP per hour worked) പ്രകാരം, 189 രാജ്യങ്ങളില്‍ ഇന്ത്യക്ക് 131-ാം സ്ഥാനമാണുള്ളത്. വാങ്ങല്‍ ശേഷിയുമായി ബന്ധപ്പെടുത്തിയുള്ള വിശകലന പ്രകാരം വിയറ്റ്നാം(10.22 ഡോളര്‍), ഫിലിപ്പീന്‍സ്(10.07 ഡോളര്‍), ഇന്തോനേഷ്യ (12.96 ഡോളര്‍), ചൈന (13.35 ഡോളര്‍), മെക്സിക്കോ (20.23 ഡോളര്‍), മലേഷ്യ (25.59 ഡോളര്‍) എന്നീ രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇന്ത്യ(8.47 ഡോളര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: