കോഴിക്കോട്: ആര്‍എസ്എസിന്റെ സംഘഗീതങ്ങള്‍ ഓരോന്നും സംഘ ദര്‍ശനത്തിന്റെ ബോധനങ്ങളാണെന്നും രാഷ്ട്ര നിര്‍മാണത്തില്‍ ആ ഗീതങ്ങള്‍ക്കുള്ള പങ്ക് മഹത്താണെന്നും അഭിജിത് ഗോഖലെ അഭിപ്രായപ്പെട്ടു. കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ സംഘഗീതങ്ങളിലെ ദേശീയ സാംസ്കാരിക മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സംസ്കാര്‍ ഭരതി ദേശീയ സംഘടനാ സെക്രട്ടറിയായ ഗോഖലെ.
ദേശസ്നേഹം പാടുക മത്രമല്ല, അത് പഠിക്കുകയും ഉള്‍ക്കൊള്ളുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ഗീതങ്ങള്‍ പാടുന്നതിന്റെ വിശേഷം. ഏത് സംഘഗീതവും സംഘ ചിന്തയും പദ്ധതിയും ലക്ഷ്യവുമാണ് വിവരിക്കുന്നത്. രാഷ്ട്രബോധം, ദേശഭക്തി, സമര്‍പ്പണ മനസ്ഥിതി, വിജയിക്കാനുള്ള ഇച്ഛ, ദൃഢനിശ്ചയം എന്നിവയാണ് ഈ ഗീതങ്ങള്‍ പാടുന്നവരിലും കേള്‍ക്കുന്നവരിലും ഉണ്ടാക്കുന്നത്. രാഷ്ട്രത്തിന്റെ വിശാലവും സമ്പന്നവുമായ സംസ്കൃതിയെ ഓര്‍മപ്പെടുത്തുന്നു, നമ്മുടെ പൂര്‍വകാല വൈഭവം അനുഭവപ്പെടുത്തുന്നു, സവിശേഷ വ്യക്തിത്വങ്ങളേയും ചരിത്രത്തേയും അനുസ്മരിപ്പിക്കുന്നു. അത് രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന്റെ ലക്ഷ്യത്തിലേക്ക് വഴികാട്ടിയാകുന്നു, ഗോഖലെ വിവിധ ഭാഷകളിലെ ഗീതങ്ങള്‍ ഉദ്ധരിച്ച് വിവരിച്ചു.
പ്രവര്‍ത്തകര്‍ക്ക് കരുത്തു പകരാനും തിരുത്തല്‍ വരുത്താനും രാജ്യത്തിനുവേണ്ടി ജീവിക്കാനും പ്രേരകമാകുന്ന ഈ ഗീതങ്ങള്‍ വ്യക്തികള്‍ എഴുതിയ അതിസുന്ദരമായ കവിതകളും സാഹിത സൃഷ്ടികളുമാണെങ്കിലും സംഘം സമൂഹത്തിന് നല്കുന്ന പൊതു സ്വത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശസ്ത പിന്നണി ഗായകനും സംഗീതജ്ഞനുമായ സുനില്‍കുമാര്‍ അധ്യക്ഷനായി. തപസ്യ സംസ്ഥാന ട്രഷറര്‍ അനൂപ് കുന്നത്ത് സ്വാഗതവും അഡ്വ.പി.എന്‍. ശ്രീരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: