സമൂഹമാദ്ധ്യമങ്ങളിലെ താരമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അദ്ദേഹം പങ്കുവെയ്ക്കുന്ന പല പോസ്റ്റുകളും ആരെയും ആകർഷിക്കുന്നവയാണ്. അത്തരത്തിൽ ന്യൂയോർക്കിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ന്യൂയോർക്കിൽ കണ്ട ബോംബേ മിക്സ്ച്ചറുകളുടെ ചിത്രങ്ങളാണ് ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവെച്ചിരിക്കുന്നത്. ‘ ആനന്ദ്’ എന്ന ബ്രാൻഡ് നാമത്തിലാണ് കേരളീയ ഉത്പന്നമായ ഈ മിക്ച്ചർ വിൽക്കപ്പെടുന്നത്. ‘ബ്രാൻഡ് ലംഘനത്തിൽ കേസെടുക്കുന്നതിൽ ഞാൻ വിജയിക്കില്ലെന്ന് അഭിഭാഷകർ പറയുന്നുണ്ട്’ എന്ന ഹാസ്യ രൂപേണയുള്ള അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടെ ഭാരതത്തിന്റേതായ ബ്രാൻഡുകൾ കാണാൻ സാധിക്കുമെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: