തിരുവനന്തപുരം : മാനവീയം വീഥിയിലെ യുവാക്കളുടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കരമന സ്വദേശി ശിവയാണ് അറസ്റ്റിലായത്. നൈറ്റ് ലൈഫ് എന്ന പേരില്‍ തുറന്നു കൊടുത്തതിന് പിന്നാലെ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഡാന്‍സ് കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
യുവാവിനെ നിലത്തിട്ടു മര്‍ദ്ദിക്കുന്നതും അതിനടുത്തായി ചിലര്‍ നൃത്തം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. അതേസമയം മാനവീയം വീഥിയില്‍ നിയന്ത്രണം ആവശ്യപ്പെട്ടു മ്യൂസിയം പോലീസ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. രാത്രി 12 മണിക്കുശേഷം കലാപരിപാടികളോ ഉച്ചഭാഷിണിയോ പാടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. ഒരുസമയം ഒന്നില്‍ കൂടുതല്‍ കലാ പരിപാടികള്‍ അനുവദിക്കരുത് തുടങ്ങിയവയാണ് ആവശ്യം. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.
ഇത് കൂടാതെ റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കുക, ഡ്രഗ് കിറ്റ് കൊണ്ടുളഅള പരിശോധന ഏര്‍പ്പെടുത്തുക. രാത്രി 11 മണിക്ക് ശേഷം ദ്രുതകര്‍മ്മ സേനയെ നിയോഗിക്കുക. കൂടുതല്‍ സിസിടിവി സ്ഥാപിക്കുക. ഇനിമുതല്‍ സംഘര്‍ഷമുണ്ടായാല്‍ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: