വാഷിംഗ്ടണ്‍ ഡിസി: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ ശക്തമായി അപലപിച്ചുകൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇരു രാജ്യങ്ങളുടെയും സംഘര്‍ഷം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാര്യമാണ്. അത് ഇപ്പോള്‍ അവസാനമില്ലാതെ തുടരുന്നു. ഈ ഭിന്നത വര്‍ദ്ധിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയക്കും പങ്കുണ്ടെന്നും അദേഹം പറഞ്ഞു.
നിരവധി നിരപരാധികളായ ഇസ്രായേലികളെ കൊന്നൊടുക്കിയ ഇസ്രയേലിനെതിരായ ഒക്ടോബര്‍ ഏഴിന് ആക്രമണത്തെ അദ്ദേഹം അപലപിക്കുക മാത്രമല്ല, പലസ്തീനിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ക്ക് അടിവരയിടുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഞാന്‍ ഇപ്പോഴത്തെ യുദ്ധാവസ്ഥ കാണുമ്പോള്‍ എനിക്ക് അധികാരമുണ്ടായിരുന്ന കാലത്തിനെ കുറിച്ച് ആലോചിച്ച് പോകുകയാണ്. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നോ എന്നും ആലോചിച്ചുവെന്നും അദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവരും നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയില്‍ ഒരു പരിധിവരെ പങ്കാളികളാണ്.
ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാര്യമാണ്. ഭിന്നത രൂക്ഷമാക്കുന്നതിന് സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തത്വ കുറിച്ചും അദേഹം സൂചിപ്പിച്ചു. ഹമാസ് ചെയ്തത് ഭയാനകമായ കാര്യമാണ്, അതിന് ന്യായീകരണമൊന്നുമില്ല. എന്നാല്‍ ഹമാസ് ചെയ്ത കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ ഇപ്പോള്‍ മരിക്കുന്നു എന്നതാണ് സത്യമെന്നും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: