തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കംപാരിറ്റീവ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സിന്റെ വൈസ് പ്രസിഡന്റായി ഡോ.ജി കിഷോര്‍ നിയമിതനായി. തിരുവനന്തപുരത്ത് നടന്ന 22 മത് ബൈനിയല്‍ കോണ്‍ഫറന്‍സിന്റെ ജനറല്‍ അസംബ്ളിയാണ് ഡോ.ജി കിഷോറിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
നിലവില്‍ സായ് എല്‍എന്‍സിപിഇ പ്രിന്‍സിപ്പലും റീജിയണല്‍ ഹെഡുമാണ് ഡോ.ജി കിഷോര്‍. സായ് എല്‍എന്‍സിപിഇയെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കിയതില്‍ ഡോ.ജി കിഷോര്‍ വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് പുതിയ പദവി നല്‍കിയതെന്ന് ഐ എസ് സി പി ഇ എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: