കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭുകമ്പമാണ് ഉണ്ടായത്. കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. മരണപ്പെട്ടവരിൽ 89 പേരും സ്ത്രീകളാണ്. 190 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രകമ്പനമുണ്ടായ ജാജർകോട്ട്, റുകും വെസ്റ്റ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ദുരന്തം ബാധിച്ചത്. ജാജർകോട്ടിൽ 105 പേർ കൊല്ലപ്പെടുകയും നൂറിൽ അധികം ആളുകൾ പരിക്കേൽക്കുകയും ചെയ്തു. റുകും വെസ്റ്റിൽ 52 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: