ബംഗളൂരു: ജോസ്കോ ജുവലേഴ്സ് ഡിക്സന്സണ് റോഡില്‍ ഏറ്റവും വലിയ ഗോള്‍ഡ്, ഡയമണ്ട്, സില്‍വര്‍ ആഭരണ കലവറയുമായി പുതിയ വേള്‍ഡ് ക്ലാസ്ഷോറൂം ഇന്ന് രാവിലെ 11ന് പ്രസിദ്ധ സിനിമാതാരങ്ങളായ മോഹന്‍ലാലും, ആഷിക രംഗനാഥും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജോസ്കോ ഗ്രൂപ്പ് എം.ഡി ആന്റ്സിഇഒ ടോണി ജോസ് ഭദ്രദീപം കൊളുത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍പ്രൈസുകളും ഓഫറുകളുമാണ് ജോസ്കോ സജ്ജമാക്കിയിരിക്കുന്നതെന്ന് ടോണി ജോസ് അറിയിച്ചു.
മെഗാ ബംബര്‍ സമ്മാനമായി ഡയമണ്ട് നെക്ലേസ് സെറ്റ് സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ 50000 രൂപയ്ക്കു മുകളിലുള്ള സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക് ഗോള്ഡ്കോയിനും, ഓരോ ലക്ഷം രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് 2 ഗോള്‍ഡ ്കോയിനും ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 1% അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവുമുണ്ട്. ഇതിന് പുറമെ എല്ലാ പര്‍ച്ചേസുകള്‍ക്കും ഉറപ്പായ സമ്മാനവും, ദീവാലി ഗിഫ്റ്റും, സ്വീറ്റ്സും ലഭിക്കും. ഉദ്ഘാടന ആനുകൂല്യങ്ങള്‍ നവംബര്‍ 15 വരെ ലഭ്യമാണ്. ജയനഗര്‍ ഷോറൂം നവീകരണത്തിന് ശേഷം ഡിസം., 9 മുതല്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: