ബാംഗളൂര്‍: മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ പാകിസ്ഥാന് ജയം.ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ 21 റണ്‍സിനാണ് പാകിസ്ഥാന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ആറ് വിക്കറ്റ നഷ്ടത്തില്‍ 401 റണ്‍സ് നേടി. മത്സരത്തില്‍ മഴ രണ്ട് തവണ തടസം സൃഷ്ടിച്ചു. 25.3 ഓവറില്‍ 200/1 എന്ന നിലയില്‍ പാകിസ്ഥാന് നില്ക്കുമ്പോള് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
81 പന്തില്‍ 11 സിക്സും 8 ഫോറും അടക്കം 126 റണ്‍സ് നേടിയ ഫകര്‍ സമനും 66 റണ്‍സുമായി നിന്ന ബാബര്‍ അസമുമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അബ്ദുള്ള ഷഫീക്കിനെ രണ്ടാം ഓവറില്‍ നഷ്ടമാകുമ്പോള്‍ പാക് സ്കോര്‍ 6 റണ്‍സായിരുന്നു . രണ്ടാം വിക്കറ്റില്‍ 194 റണ്‍സാണ് പാകിസ്ഥാന് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: