ചായ കുടിച്ച് ദിനം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ പലരും. അത് ശീലമാക്കിയവരാകും മിക്കവരും. ചായകുടി ശീലം പല രീതിയിൽ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും എഴുന്നേറ്റ ഉടൻ തന്നെ ചായ കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കഫീൻ അടങ്ങിയ പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് പലരുടെയും ആരോഗ്യകാര്യത്തിൽ ഒരു മികച്ച തിരഞ്ഞെടുപ്പ് ആയിരിക്കുകയില്ല. ഈ ശീലത്തിൽ നിന്ന് കരകയറാൻ കഴിയുന്നില്ലെങ്കിൽ ചായയ്ക്ക് ആസക്തി ആയിട്ടുണ്ടെന്ന് മനസിലാക്കുകയാണ് വേണ്ടത്. രാവിലെ വെറും വയറ്റിൽ ചായ കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്.
വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും. ഇത് അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. വായില്‍ ഗ്യാസ് രൂപപ്പെടുന്നതിനും ഇതു വഴി വയ്ക്കാം. ചായയിൽ തിയോഫിലിൻ എന്നറിയപ്പെടുന്ന ഒരു രാസഘടകം അടങ്ങിയിട്ടുണ്ട്. ഇത് മലത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും മലബന്ധം അടക്കമുള്ള ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യും. നിക്കോട്ടിന്റെ അംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദീർഘകാലയളവിൽ ഈയൊരു പാനീയത്തിന് അടിമയാക്കി മാറ്റും. രാവിലെ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുമ്പോൾ വായിലെ ബാക്ടീരിയ ഇതിലെ പഞ്ചസാരയെ വിഘടിപ്പിക്കുന്നു. ഇത് വായ്ക്കുള്ളിലെ ആസിഡ് തോത് വര്‍ദ്ധിക്കാനും പല്ലിന്റെ ഇനാമല്‍ നഷ്ടമാകാനും ഇടയാക്കാം.
ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കട്ടന്‍ ചായ കുടിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന് ഏറ്റവും ആരോഗ്യകരം ഉണർന്നെണീക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നതാണ്. ഉറക്കമുണർന്ന് 15 മുതൽ 20 മിനിറ്റിനുള്ളിൽ ഇത് ചെയ്യണം. വെള്ളം കുടിച്ചതിന് ശേഷം ഏതെങ്കിലും ഒരു പഴവർഗം കഴിക്കാം. അടുത്ത 15 മുതൽ 20 മിനിറ്റ് വരെയുള്ള സമയത്തിൽ ചായയോ കാപ്പിയോ കഴിക്കുന്നതിൽ തെറ്റില്ല. കഴിയുമെങ്കില്‍ കട്ടന്‍ ചായയും കാപ്പിയും പഞ്ചസാരയിടാതെ കുടിക്കുക. ഇനി കട്ടന്‍ ചായ പ്രശ്നമാണെങ്കില്‍ പാല് ചായ കുടിച്ചേക്കാം എന്ന് കരുതരുത്. ഇതും വെറും വയറ്റിൽ കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ന്യൂട്രീഷ്യന്മാര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: