കൊച്ചി : ആലുവയില്‍ അഞ്ചുവയസ്ലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പോക്സോ വകുപ്പ് പ്രകാരം ഇയാള്‍ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവില്‍ കൊലക്കുറ്റം, ബലാത്സംഗം ഉള്‍പ്പടെ ഏഴ് വകുപ്പ് പ്രകാരം ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 16 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതെല്ലാം കോടതിയില്‍ തെളിഞ്ഞിട്ടുണ്ട്.
ബലാത്സം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, പോക്സോ തുടങ്ങി 16 കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ആരോപിച്ചത്. ഇവയെല്ലാം കോടതിയില്‍ തെളിയിച്ചിട്ടുണ്ട്. അഞ്ച് വകുപ്പുകള്‍ പ്രകാരം പ്രതിക്ക് വധശിക്ഷ ഉള്‍പ്പടെയുള്ള ശിക്ഷ ലഭിക്കാന്‍ തക്ക വകുപ്പുകളാണ് ഇത്. വധിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്കായാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്. കേസില്‍ പ്രതിയും സാവകാശം തേടിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചശേഷമാകും വിധി പ്രഖ്യാപിക്കുക.
ക്രൂരകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി കേസില്‍ വിധി പറയുന്നത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.
ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ ബീഹാര്‍ സ്വദേശി അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കി കോലപ്പെടുത്തുകയായിരുന്നു. ശേഷം പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്തു നിന്നും ചാക്കില്‍ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുട്ടിയെ ജ്യൂസ് വാങ്ങി നല്‍കാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: