ന്യൂദല്‍ഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കോടികളുടെ അഴിമതി കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പ് പ്രമോട്ടര്‍മാരില്‍ നിന്ന് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി രൂപ വാങ്ങിയെന്ന് ഇ ഡി വെളിപ്പെടുത്തി. സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും ഇ ഡിയുടെ പ്രസ്താവനയില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം അവശേഷിക്കേ, ശതകോടികളുടെ അഴിമതി കണ്ടെത്തിയ സംഭവം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി.
ഛത്തീസ്ഗഡില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് ഇ ഡിയുടെ വെളിപ്പെടുത്തല്‍. മഹാദേവ് ഓണ്‍ലൈന്‍ വാതുവെയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയിലായിരുന്നു റെയ്ഡ്. 5.39 കോടി രൂപയുടെ കള്ളപ്പണം റെയ്ഡില്‍ കണ്ടെത്തി. അസം ദാസ് എന്നയാളെ അറസ്റ്റ് ചെയ്തു. 15.59 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ ഇ ഡി മരവിപ്പിച്ചിട്ടുമുണ്ട്. ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് സപ്തം. ആദ്യവാരം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകന് വിനോദ് വര്‍മ്മയുടെ മക്കളേയും ഭാര്യയേയും ഭാര്യാ സഹോദരനേയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
ബെറ്റിങ് ആപ്പ് ഛത്തീസ്ഗട്ട് സര്‍ക്കാര്‍ നിരോധിക്കുന്നില്ലെന്നും പകരമായി കോണ്‍ഗ്രസിന് ദുബായ്യില് നിന്ന് കോടികള്‍ ലഭിക്കുന്നതായും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. തെലങ്കാനയും ആന്ധ്രാപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ ബെറ്റിങ് ആപ്പുകള്‍ നിരോധിച്ചിട്ടും ഛത്തീസ്ഗഡ് അതിന് തയാറായിട്ടില്ല. ദുബായ്യില് നിന്ന് ദാവൂദിന്റെ ഇളയ സഹോദരന് വഴിയും ഭിലായ് സ്വദേശിയായ ചന്ദ്രാകര്‍ വഴിയുമാണ് ഛത്തീസ്ഗഡിലേക്ക് പണമൊഴുകുന്നത്. ബെറ്റിങ് ആപ്പു വഴി സമാഹരിക്കുന്ന പണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും നലേകുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടിഎം മെഷീന് പോലെ ഉപയോഗിക്കുന്നതായും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ നാഥ സിങ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: