ലക്നൗ: പെൺമക്കളെ ദ്രോഹിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും വിധി ആയിരിക്കുമെന്ന മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയാണ് അദ്ദേഹം.
ബല്ലിയ ജില്ലയിലെ ബൻസ്ദീഹിൽ നാരി ശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബല്ലിയയിൽ 129 കോടി രൂപയുടെ 35 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും യോഗി ആദ്യത്യനാഥ് നിർവ്വഹിച്ചു. ‘മുഖ്യമന്ത്രി കന്യാ സുമംഗല യോജന’ പദ്ധതി പ്രകാരമുള്ള 25,000 രൂപ ആറ് ഘട്ടങ്ങളിലായി പെൺമക്കളുടെ മാതാപിതാക്കൾക്ക് നൽകും.
അർഹരായ കുടുംബങ്ങൾക്ക് പെൺമക്കളുടെ വിവാഹത്തിന് ‘മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന’ പ്രകാരം 51,000 രൂപ സർക്കാർ നൽകുന്നുണ്ട്. പെൺമക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പെൺമക്കളുടെ സുരക്ഷ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് രാവണനും കംസനും നേരിടേണ്ടി വന്നതിന് തുല്യമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: