മുംബൈ: ഭാരത ഫുട്ബോള്‍ ടീം പ്രധാന പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക് ഫിഫ ലോകകപ്പ് 2026 യോഗ്യതയ്ക്കായുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും കെപിരാഹുലും ഉള്‍പ്പെട്ടു.
രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളിലെ ആദ്യ രണ്ട് കളികള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ഏയിലെ മത്സരത്തില്‍ കുവൈറ്റിനെതിരെ കുവൈറ്റ് സിറ്റിയിലെ അല്‍ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 16നാണ് മത്സരം. രണ്ടാം മത്സരം ഹോം മാച്ചാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ 21ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഖത്തറിനെതിരെയാണ് മത്സരം. ആദ്യ മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ക്കായി ഭാരത ടീം എട്ടിന് ദുബൈയിലേക്ക് പുറപ്പെടും.
ടീം
ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിങ്, ഗുര്‍പ്രീത് സിങ്, വിശാല്‍ കയ്ത്
പ്രതിരോധക്കാര്‍: ആകാശ് മിശ്ര, ലാല്ചുങ്കുംഗ, മെഹ്താബ് സിങ്, നിഖില്‍ പുജാരി, രാഹുല്‍ ഭെക്കെ, റോഷന് സിങ് നോറെം, സന്ദേശ് ജിങ്കാന്, സുഭാസിഷ് ബോസ്.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ഗ്ലാന്‍ പീറ്റര്‍ മാര്‍ട്ടിന്‍സ്, ലാലെങ്ക്മാവിയ, ലിസ്റ്റന്‍ കൊളാസോ, മഹേഷ് സിങ് നോറെം, നന്ദകുമാര്‍ ശേകര്‍, രോഹിത് കുമാര്‍, സഹല്‍ അബ്ദുല്‍ സമദ്, സുരേഷ് സിങ് വാങ്ജം, ഉദാന്ത സിങ് കുമാം.
സ്ട്രൈക്കര്‍ മാര്‍: ഇഷാന് പണ്ഡിത, ലല്ലിയന്‍സ്വാല ഛങ്തെ, മന്‍വീര്‍ സിങ്, രാഹുല്‍ കെ.പി., സുനില്‍ ഛേത്രി, വിക്രം പ്രതാപ് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: