അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പ്രസിദ്ധമായ ആഷസ് പരമ്പരയിലെ ഏറ്റുമുട്ടലുകാരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ കൊമ്പുകോര്‍ക്കും. ഇംഗ്ലണ്ടിന് ഈ ലോകകപ്പില്‍ ഇനി ജയംകൊണ്ട് ചാമ്പ്യന്‍സ് ട്രോഫിയിലെ നേരിട്ടുള്ള യോഗ്യത മാത്രമാണ് സ്വപ്നം കാണാനുള്ളത്. ഓസ്ട്രേലിയക്ക് ഇന്ന് ജയിച്ചേ പറ്റൂ. അല്ലെങ്കില്‍ മറ്റ് ടീമുകള്‍ തലയ്ക്ക് മീതെ സെമിയിലേക്ക് പറക്കും, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടക്കം.
നവംബര്‍ 18 വരെ നിലവിലെ ലോകചാമ്പന്യന്മാര് എന്ന പദവിക്ക് മാത്രം അര്‍ഹരായിട്ടുള്ള ഇംഗ്ലണ്ടിന് ഇന്നത്തേടക്കമുള്ള മൂന്ന് കളികളും ജയിച്ചാല്‍ ഈ ലോകകപ്പില്‍ ഇനി ഒന്നും നേടാനാവില്ല. പക്ഷെ വേറേ ചിലതുണ്ട്. പ്രാഥമിക ഘട്ടത്തില്‍ ആദ്യത്തെ ഏഴ് സ്ഥാനത്തിനുള്ളില്‍ പെട്ടാല്‍ വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നേരിട്ട് യോഗ്യത നേടാം. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ഈ ലോക ചാമ്പ്യന്മാര്. ഇതുവരെ നടന്ന ആറ് കളികളില്‍ ബംഗ്ലാദേശിനെതിരെ മാത്രമാണ് ജയിച്ചിട്ടുള്ളത്. 137 റണ്‍സിന്. ബാക്കി എല്ലാ മത്സരത്തിലും പരാജയപ്പെട്ടു ലോകകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.
ആറ് കളിയില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ഓസ്ട്രേലിയ ജയത്തുടര്‍ച്ചയോടെ സെമി സാധ്യതകള്‍ സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പില്‍ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ തുടരെ തോല്‍വി പിണഞ്ഞ ടീം പിന്നീട് നാല് മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുയാണ്. ഇന്ന് തോല്‍വി വഴങ്ങിയാല്‍ ടീം വലിയ സമ്മര്‍ദ്ദത്തിലാകും. പിന്നെ വരും മത്സരങ്ങളില്‍ വമ്പന്‍ ജയങ്ങള്‍ നേടിയാല്‍ പോലും മറ്റു ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ട ഗതികേടിലാകും. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഭാരത പിച്ചുകളില്‍ മികച്ച റിക്കാര്‍ഡ് സ്വന്തമാക്കാനായിട്ടുള്ള ടീം എന്ന മേല്‍കൈ കൂടി ഓസീസിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: