നടക്കുക എന്നത് ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ്. ഈ നടത്ത തന്നെ പുല്ലിനു മുകളിലൂടെയാക്കിയാലോ ?
പുല്ലില്‍ നഗ്നപാദരായി രാവിലെ നടക്കുന്നതാണ് അഭികാമ്യം. പുല്ലില്‍ നടക്കുന്നത് മനശാന്തി നല്‍കും.മാനസികസമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൡ പറയുന്നു.
പ്രകൃതിയോടിണങ്ങിയുളള നടത്ത ഭൂമിയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കും. വ്യക്തിയുടെ
മൊത്തത്തിലുള്ള മാനസികനിലയും മെച്ചപ്പെടുത്താനാകും.
പുല്ലില്‍ നഗ്നപാദരായി കുറെ സമയം നടന്നതിന് ശേഷം മനോനില മെച്ചപ്പെട്ടതായും സന്തോഷം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയ ധാരാളം പേരുണ്ട്. ഭൂമിയുടെ ഉപരിതലവുമായുള്ള സമ്പര്‍ക്കം വ്യക്തിയുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ ശരീര താപനില, ഹോര്‍മോണ്‍ നില, ദഹനം, രക്തസമ്മര്‍ദ്ദം എന്നിവ കൃത്യമാക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
പുല്ലിലൂടെ നഗ്നപാദരായി രണ്ട് മണിക്കൂര്‍ നടന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദം എന്നിവയുമായി ബന്ധപ്പെട്ട നീര്‍വീക്കം കുറയ്ക്കും. മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യും.
പുല്ലില്‍ നഗ്നപാദനായി നടക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായകമാണ്. വേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: