ആലപ്പുഴ: സിനിമയുടെ പേര് ‘കുരിശ് ‘ എന്നത് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരെ സംവിധായകനും നിര്‍മാതാവും. ചില മത പുരോഹിതന്മാരുടെ തിന്മകള്ക്കെതിരെ വിരല്‍ ചൂണ്ടുന്ന സിനിമയാണ് ‘കുരിശ് ‘ എന്നും പേര് മാറ്റേണ്ട തരത്തിലുള്ള വിഷയങ്ങളൊന്നും ചിത്രത്തിലില്ലെന്നും സംവിധായകന് അരുണ്‍ രാജ്, നിര്‍മാതാവ് മുനീര്‍. എ. എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മത പുരോഹിതന്റെ തിന്മകക്കെതിരെ എഡ്വിന് എന്ന പന്ത്രണ്ട് വയസുകാരന് പ്രതികരിക്കുന്നതാണ് സിനിമയിലെ പ്രമേയം. പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ശാഠ്യം പിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത്തരം പേരുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്ത് വന്നിട്ടുണ്ട്. പേര് മാറ്റല്‍ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: