കൊച്ചി: പമ്പാ മണപ്പുറത്ത് 19 ബലിത്തറകള്‍ അനുവദിക്കുന്നതിന് പുതിയ പട്ടിക തയാറാക്കണമെന്ന് ഹൈകോടതി. 19 ബലിത്തറകള്ക്കും ഒരേ തുകയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവര്‍ ഉള്‍പ്പെടെ പലരും ക്വോട്ട് ചെയ്തത് എന്നതില്‍നിന്ന് ഇവര്‍ തമ്മില്‍ മുന്‍ധാരണയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
അഭിമുഖത്തില്‍ 40 ശതമാനം മുതല്‍ മാര്‍ക്ക് നേടിയ 26 കര്‍മ്മികളും
ഉള്‍പ്പെടുന്ന പട്ടിക വെള്ളിയാഴ്ചതന്നെ പ്രസിദ്ധീകരിക്കണം. തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ലേല നടപടികള്‍ പൂര്‍ത്തിയാക്കണം. പുതിയ പട്ടികയുടെ പകര്‍പ്പും മറ്റു വിശദാംശങ്ങളും 26 കര്‍മ്മികള്‍ക്കും
അയക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: