കണ്ണൂര്‍: അംഗപരിമിതര്‍ക്ക് പെന്ഷന് മുടങ്ങിയിട്ട് നാലു മാസം. ഇതോടെ കേവലം പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കില്‍ ഭിന്നശേഷിക്കാര്‍ മരുന്ന് വാങ്ങാന്‍പോലും കഴിയാതെ വിഷമിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പെന്ഷന് 2500 രൂപയായി വര്‍ധിപ്പിക്കുമെന്നും അതത് മാസം വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 2017ല്‍ ഭിന്നശേഷിക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒരേ നിരക്കില്‍ 1600 രൂപ പ്രകാരമാക്കുകയായിരുന്നു.
2016 അംഗപരിമിതരുടെ പെന്ഷന് ശതമാനം അടിസ്ഥാനപ്പെടുത്തി 80 % മുതല്‍ 1300 രൂപയും 80 % ല്‍ താഴെപ്പെടുന്നവര്ക്ക് 1100 രൂപ പ്രകാരവുമാണ് കൊടുത്തുകൊണ്ടിരുന്നത്. മറ്റു ക്ഷേമപെന്‍ഷനുകള്‍ ഇതിലും വളരെ കുറവായിരുന്നു അതെല്ലാം അട്ടിമറിച്ച്, കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന വിഹിതവും ചേര്‍ത്ത് എല്ലാവര്ക്കും ഒരേ നിരക്കില്‍ പെന്ഷന് നല്കാന് തീരുമാനിച്ചു. അംഗപരിമിതരുടെ കാര്യത്തില്‍ ആര്‍പിഡബ്ല്യു ആക്ടില്‍ പറയും പ്രകാരം പെന്ഷന് വര്‍ധിപ്പിച്ച് കുടിശിക സഹിതം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് അഖില കേരള വികലാംഗ ഫെഡറേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.വി. മോഹനന് അധ്യക്ഷനായി. സെക്രട്ടറി ടി.വി. മനോജ്, കെ.വി. ബീന, സി.പി. ബിജു, ടി.വി. മോഹനന്, പി.കെ. കുമാരന്, കെ. എബ്രഹാം, എം.വി. കുഞ്ഞിരാമന്, സുചിത്ര കാരക്കാട്ട്, എം.വി. ശോഭന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: