പത്തനംതിട്ട: അധികാരത്തിന്റെ തണലില്‍ സിപിഎമ്മും സര്‍ക്കാരും നടത്തിയ നിയമവിരുദ്ധ നടപടികള്‍ക്ക് കുടപിടിക്കാനാണ് മുഖ്യമന്ത്രി ഗവര്‍ണറുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളാവണം ഗവര്‍ണര്‍ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതിനാലാണ് അവരിരുവരും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകര്‍ന്നത്. ലോകായുക്തയുടെ ആത്മാവിനെ കൊല്ലുന്ന ഭേദഗതിബില്ലിന് കോണ്‍ഗ്രസ് എതിരാണ്. ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ ഒരെണ്ണം ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ്. ഭരണഘടനയുടെ നിയമപരിധിയില്‍ നിന്ന് ഗവര്‍ണര്‍ തെറ്റുചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാരത് തിരുത്തണം. ഗവര്‍ണര്‍ പദവിയെ റബര്‍ സ്റ്റാംമ്പായി കാണാന്‍ കോണ്‍ഗ്രസിനാവില്ല, സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: