കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വിമാനത്താവള നിര്‍മാണം സര്‍ക്കാരിന്റെ നയപരമായ കാര്യമായതിനാല്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു.
സ്ഥലം വിട്ടുകൊടുക്കുന്നവരുടെ പുനഃസ്ഥാപനത്തിനായി പ്രത്യേക സ്കീം പ്രഖ്യാപിക്കും. പദ്ധതിയോടനുബന്ധിച്ച് ഉയര്‍ന്നുവരുന്ന സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി വരുമാന വര്‍ധനവ് ഉറപ്പാക്കി ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയും. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ഗതാഗത സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
വലിയ വിമാനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന റണ്‍വേ ആവശ്യമായി വരുന്നതിനാലാണ് എസ്റേറ്റിന് പുറത്ത് റണ്‍വേ നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കേണ്ടി വന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. റണ്‍വേ ഒഴിച്ച് ബാക്കിയെല്ലാം ചെറുവള്ളി എസ്റ്റേറ്റിന് ഉള്ളില്‍ത്തന്നെ വിഭാവനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ തലത്തിലാണ് തീരുമാനിച്ചതെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ കര്‍ഷകരെ കുടിയൊഴിപ്പിക്കലില്‍ നിന്ന് ഒഴിവാക്കണമെന്നും എസ്റ്റേറ്റിന് അനുബന്ധമായ സ്ഥലങ്ങളില്‍ നിന്നു മാത്രം ഭൂമി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് എരുമേലി പുല്‍പ്പേല്‍ ജയിംസ് സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: