പാലക്കാട്: അമ്പലക്കര സി. രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം സരോവരം ബുക്‌സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തിന് ശ്രീജിത്ത് മൂത്തേടത്ത് അര്‍ഹനായി. പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകത്തിനാണ് അംഗീകാരം ലഭിച്ചത്.
സാഹിത്യനിരൂപകന്‍ കല്ലറ അജയന്‍, കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍ സരോവരം എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് അവാര്‍ഡിന് അര്‍ഹമായ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന കൃതിയുടെ പ്രസാധകര്‍.
നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നവംബര്‍ 5 ന് പഴമ്പാലക്കോട് സേവാസംഘം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തരൂര്‍ എംഎല്‍എ പി.പി. സുമോദ് അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള 15 ബാലസാഹിത്യകാരന്മാരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: