സ്കിപ്പ് ഫോര്‍വേര്‍ഡ് ആന്റ് ബാക്ക് വേര്‍ഡ് ഫീച്ചറുമായി വാട്സ്ആപ്പ്. യൂട്യൂബിന് സമാനമായി വാട്സ്ആപ്പില്‍ വീഡിയോകള്‍ക്ക് മേല്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.
വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കാണുന്നതിന് സ്കിപ്പ് ചെയ്യാന്‍ കഴിയും. മുന്നിലേക്കും പിന്നിലേക്കും ഇത്തരത്തില്‍ സ്കിപ്പ് ചെയ്യാന്‍ സാധിക്കും. വീഡിയോയുടെ അവസാനമുള്ള പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, സ്കിപ്പ് ഫോര്‍വേര്‍ഡ് തിരഞ്ഞെടുത്ത് കാണാവുന്നതാണ്. വീഡിയോയുടെ ആദ്യഭാഗത്ത് ഏതെങ്കിലും ദൃശ്യങ്ങള്‍ കാണാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് കാണാനും അവസരം നല്കുന്നു.
പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: