കാര്യം ഇത്തിരി ചൊറിയുമെങ്കിലും ചേന ഒരു സംഭവം തന്നെയാണ്. ഭക്ഷ്യവസ്തുക്കളില്‍ പ്രധാനിയാണ് ചേന. ഭൂമിക്കടിയില്‍ വളരുന്നതാണെങ്കിലും ഇവയുടെ തണ്ടും ഇലയുമെല്ലാം തന്നെ ഭക്ഷ്യ യോഗ്യമാണ്. കഴിക്കാൻ വിമുഖ കാട്ടുന്നവർ ചേനയുടെ ആരോഗ്യഗുമങ്ങൾ അറിഞ്ഞാൽ ശീലമാക്കുമെന്ന കാര്യം തീർച്ചയാണ്. അവയിൽ ചിലത് ഇതാ..
1) കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയാണിത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചേന കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ തടയാനും സഹായിക്കും.
2) ചേന ഒരു പ്രകൃതിദത്ത പ്രോബയോട്ടിക്കാണ്. ഇവയിലെ ആൻറി ബാക്ടീരിയൽ ഘടകങ്ങൾ അണുബാധകൾ, വിഷവസ്തുക്കൾ, ദഹനനാളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മറ്റ് രോഗകാരികൾ എന്നിവയുമായി പോരാടുന്നു.
3) മറവിയെ തടയാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ചേനയിൽ അടങ്ങിയിരിക്കുന്നു. ഇതാണ് തലച്ചോറിന് ഗുണം ചെയ്യുന്നത്.
4) ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ സ്ത്രീകൾ ചേന കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
5) പൈൽസ്, വയറുവേദന, മലബന്ധം തുടങ്ങിയ ദഹനനാളത്തിന്റെ തകരാറുകൾ പരിഹരിക്കാനും ചേനയ്ക്ക് കഴിയും. ശരീരത്തിലെ വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ചേനയിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: