വാട്സ്ആപ്പ് കോളുകളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫീച്ചര്‍ നിലവില്‍ ചില ബീറ്റ ടെസ്റ്റേഴ്സിന് മാത്രമാണ് ലഭ്യമായിട്ടുള്ളത്.
പ്രൈവസി സെറ്റിങ്സില്‍ ഉപയോക്താക്കള്‍ക്ക് ഒരു പുതിയ വിഭാഗം ലഭ്യമാകും. വോയ്സ്, വീഡിയോ കോളുകള്‍ സുരക്ഷിതമാക്കാന്‍ ‘പ്രൊട്ടക്ട് ഐപി അഡ്രസ് ഇന്‍ കോള്‍സ്’ എന്ന ഓപ്ഷന് ലഭ്യമാകും.
ഫീച്ചര്‍ നടപ്പില്‍ വരുന്നതോടെ കോള്‍ ചെയ്യുന്നവരുടെ ലൊക്കേഷനും ഐപി വിലാസവും മറച്ച് വെയ്ക്കപ്പെടും. ഈ ഫീച്ചര്‍ നടപ്പാകുന്നതോടെ കോളുകള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റായി തുടരും. അജ്ഞാത അക്കൗണ്ടുകള്‍ ഉള്‍പ്പെടുന്ന സാഹചര്യങ്ങളില്‍ സ്വകാര്യത സംരക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഈ ഫീച്ചര്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഐഒഎസില്‍ നിന്ന് ടെസ്റ്റ്ഫൈ്ളൈറ്റ് ആപ്പ് ഉപയോഗിക്കുന്ന വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉയോഗിക്കുന്നവര്‍ക്ക് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: