തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമര്‍ശനം മുന്‍ ധനമന്ത്രി ചിന്ത വാരികയില്‍ ഉയര്‍ത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഒന്നുപോലും പരിഹരിക്കാന്‍ ശ്രമമില്ല എന്ന് മാത്രമല്ല, കോടികള്‍ ചെലവഴിച്ച് ഉത്സവമാമാങ്കമായ കേരളീയം നടത്തി ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. തോമസ് ഐസക്കിന്റെ വിമര്‍ശനം കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി.
എം.ബി. രാജേഷ് കൈകാര്യം ചെയ്യുന്ന വ്യവസായ മേഖലയെക്കുറിച്ചാണ് വലിയ പരാതികള്‍. പിണറായി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെയും തോമസ് ഐസക്ക് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സിപിഎമ്മിനകത്ത് ഉയരുന്ന ചേരിപ്പോരിന്റെ പുതിയ ലക്ഷ്ണമായി ഇതിനെ കണക്കാക്കുന്നു. സേവന മേഖലയെകുറിച്ച് ജനങ്ങൾക്ക് പരാതി കൂടിക്കൊണ്ടിരിക്കുകയാണെന്നും വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും തോമസ് ഐസക്ക് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മയാണ്.
പോലീസ് കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നുള്ളതാണ് പ്രധാന പരാതി. സന്നദ്ധപ്രവർത്തകരെ അപമാനിച്ച് സർക്കാർ പിരിച്ചുവിട്ടു. അതിനാൽ ചുരുക്കം പേർ മാത്രമേ പഴയതുപോലെ പ്രവർത്തനരംഗത്തു തിരിച്ചുവരാൻ തയ്യാറായുള്ളൂ. അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ലെന്നും തോമസ് ഐസക്ക് ലേഖനത്തിൽ പറയുന്നു. ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്ക് വിമര്‍ശിക്കുന്നു. ..
പാർട്ടിക്കുള്ളിൽ സർക്കാരിനെതിരെ ഉയരുന്ന പൊതുവികാരമായി വേണം തോമസ് ഐസക്കിന്റെ ഈ വിമര്‍ശനം. കേന്ദ്ര കമ്മിറ്റി അംഗം പാർട്ടി മുഖ വാരികയിൽ തന്നെ വിമർശന ലേഖനവുമായി പ്രത്യക്ഷപ്പെട്ടത് ഭരണ നേതൃത്വത്തിനെതിരെയുള്ള വികാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: