ന്യൂദല്‍ഹി: തൃണമൂല്‍ കോണഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് വെബ് സൈറ്റിലെ എംപിമാര്‍ക്കുള്ള പേജില്‍ ദുബായില്‍ നിന്നും ലോഗിന്‍ ചെയ്തത് 49 തവണയെന്ന് കണ്ടെത്തല്‍. ഐടി വകുപ്പ് പാര്‍ലമെന്റിന്റെ എത്തിക്സ് പാനലിന് (സദാചാരസമിതി) അയച്ച റിപ്പോര്‍ട്ടിലാണ് രാജ്യസുരക്ഷയെ അട്ടിമറിക്കുന്ന ഈ കണ്ടെത്തല്‍. മഹുവ മൊയ്ത്ര ഇന്ത്യയിലായിരിക്കുമ്പോള്‍ അവരുടെ പാര്‍ലമെന്റ് വെബ് സൈറ്റിലെ ലോഗിന്‍ പേജില്‍ മറ്റാരോ ദുബായില്‍ നിന്നും പ്രവേശിച്ചിരിക്കുന്നത് 49 തവണയാണന്നര്ത്ഥം.
പാര്‍ലമെന്റ് എംപിമാര്‍ അവരുടെ പാസ് വേഡ് മറ്റാരുമായി പങ്കുവെയ്ക്കരുതെന്ന് പാര്‍ലമെന്റ് നിയമമുണ്ട്. പാര്‍ലമെന്റ് വെബ്സൈറ്റില്‍ കയറാനുള്ള ഇമെയിലും മറ്റാരുമായി പങ്കുവെയ്ക്കരുതെന്നുണ്ട്. ഈ നിയമമാണ് മുഹവ മൊയ്ത്ര ലംഘിച്ചത്.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ധനമന്ത്രിയും രഹസ്യാന്വേഷണ ഏജന്‍സികളും ഉള്‍പ്പെടെ എല്ലാവരും ലോഗിന്‍ ചെയ്യുന്നതാണ് പാര്‍ലമെന്റ് വെബ്സൈറ്റ് ഇതിലാണ് ദുബായില്‍ നിന്നും മറ്റാരോ മഹുവ മൊയ്ത്രയുടെ പേജിലേക്ക് ലോഗിന്‍ ചെയ്ത് കയറിയിട്ടുള്ളത്. ബിസിനസ് രംഗത്ത് അദാനിയോട് ശത്രുതയിലുള്ള ദര്ശന് ഹീരാനന്ദാനി എന്ന ബിസിനസുകാരന് താന്‍ പാര്‍ലമെന്റ് പേജിലേക്ക് കയറാനുള്ള ലോഗിന്‍ പേരും പാസ് വേഡും നല്‍കിയിരുന്നതായി മഹുവ മൊയ്ത്ര നേരത്തെ സമമതിച്ചിരുന്നു. ആദ്യമൊക്കെ ഇക്കാര്യം മഹുവ മൊയ്ത്ര നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ദര്ശന് ഹീരാനന്ദാനി തന്നെ തനിക്ക് മഹുവ മൊയ്ത്ര ലോഗിന്‍ പേരും പാസ് വേഡും നല്‍കിയിരുന്നതായി വെളിപ്പെടുത്തിയതോടെ മഹുവ മൊയ്ത്രയ്ക്ക് എല്ലാം സമ്മതിക്കേണ്ടി വന്നു.
എന്തായാലും ഒരു എംപി ഒരിയ്കലും ചെയ്യാന്‍ പാടില്ലാത്ത സുരക്ഷാ വീഴ്ചയാണ് മഹുവ മൊയ്ത്ര ചെയ്തത്. അവകാശലംഘനം എന്ന കുറ്റത്തിന് കീഴിലാണ് ഇത് വരിക. ബിജെപി എംപി നിഷികാന്ത് ദുബെ, സുപ്രീംകോടതി അഭിഭാഷകന് ജെയ് ആനന്ദ് ദെഹദ് റായി എന്നിവരാണ് ഈ ആരോപണം മഹുവ മൊയ്ത്രയ്ക്കെതിരെ ആദ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: