ഇംഫാല്‍ : മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. നവംബര്‍ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണിത്.
വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് തടയിടാനാണ് ഇത്. ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അടുത്തിടെ സൂചിപ്പിച്ചിതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്. പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണര്‍ത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍, പ്രസംഗങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധര്‍ സാമൂഹ്യ മാധ്യമത്തെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നിരോധനം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചാല്‍ പൊതുജന പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന് കാട്ടി മണിപ്പൂര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ പൊലീസുദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചിരുന്നു. പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവവുണ്ടായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: