മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ വേൾഡ് പ്ലാസ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഭാരതത്തിലെ ഏറ്റവും മികച്ച, ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങൾക്കായുള്ള ഡെസ്റ്റിനേഷനായിരിക്കും ജിയോ വേൾഡ് പ്ലാസ മാൾ. മുംബൈയുടെ ഹൃദയഭാഗത്തുള്ള ബാന്ദ്ര കുർള കോംപ്ലക്സിലാണ് പ്ലാസ സ്ഥിതിചെയ്യുന്നത്. പ്ലാസ, നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
“മികച്ച ആഗോള ബ്രാൻഡുകളെ ഭാരതത്തിലേക്ക് കൊണ്ടുവരുന്നതിനും മികച്ച ഭാരതീയ ബ്രാൻഡുകളുടെ വൈദഗ്ധ്യവും കരകൗശല നൈപുണ്യവും ഉയർത്തിക്കാട്ടുക എന്നതാണ് ജിയോ വേൾഡ് പ്ലാസയുടെ ഞങ്ങളുടെ വിഭാവനം ലക്ഷ്യമിടുന്നത്; മികവ്, പുതുമ , ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ എന്നിവ എല്ലാ സംരംഭങ്ങളിലും ഞങ്ങളെ മുന്നോട്ട് നയിക്കുന്നു.’ലോഞ്ചിനെക്കുറിച്ച് സംസാരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനി പറഞ്ഞു.
ചില്ലറ വിൽപ്പന, വിനോദം, ഡൈനിംഗ് എന്നിവയ്ക്കുള്ള ഒരു പ്രത്യേക കേന്ദ്രമായാണ് പ്ലാസ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 7,50,000 ചതുരശ്ര അടി വിസ്തൃതിയിൽ നാല് ലെവലുകൾ വ്യാപിച്ചുകിടക്കുന്ന ഈ റീട്ടെയിൽ മിക്സ് 66 ആഡംബര ബ്രാൻഡുകളുടെ ശ്രദ്ധേയമായ പട്ടികയാണ്. ബാലൻസിയാഗ, ജോർജിയോ അർമാനി കഫേ, പോട്ടറി ബാൺ കിഡ്സ്, സാംസങ് എക്സ്പീരിയൻസ് സെന്റർ, ഇ എൽ & കഫേ, റിമോവ എന്നിവ ഭാരത വിപണിയിലെ ശ്രദ്ധേയമായ അന്താരാഷ്ട്ര പുതുമുഖങ്ങളാണ്. നിരവധി ലോകോത്തര ബ്രാൻഡുകൾ ഭാരതത്തിൽ ആദ്യമായി ജിയോ വേൾഡ് പ്ലാസയിൽ സാന്നിധ്യമറിയിക്കും.
മനീഷ് മൽഹോത്ര, അബു ജാനി-സന്ദീപ് ഖോസ്ല, രാഹുൽ മിശ്ര, ഫാൽഗുനി, ഷെയ്ൻ പീക്കോക്ക്, റി ബൈ ഋതു കുമാർ തുടങ്ങിയ പ്രമുഖ ഡിസൈനർമാരുടെ സ്റ്റോറുകൾ കൂടി ഇവിടെ ഉണ്ടാകും.
താമരപ്പൂക്കളിൽ നിന്നും പ്രകൃതിയുടെ മറ്റ് ഘടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്ലാസയുടെ രൂപഘടന, യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര ആർക്കിടെക്ചർ ആൻഡ് ഡിസൈൻ സ്ഥാപനമായ ടിവിഎസും റിലയൻസ് ടീമും തമ്മിലുള്ള സഹകരണത്തിലൂടെ രൂപം കൊണ്ടതാണ് . “ജിയോ വേൾഡ് പ്ലാസ ഒരു റീട്ടെയിൽ ഡെസ്റ്റിനേഷൻ എന്നതിലുപരിയാണ്; അത് സൗന്ദര്യശാസ്ത്രം, സംസ്കാരം, വിനോദം എന്നിവയുടെ മൂർത്തീഭാവമാണ്,” ഇഷ അംബാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: