തിരുവനന്തപുരം: കേരളീയം ഉദ്ഘാടന വേദിക്ക് നിറം പകര്‍ന്ന് താരങ്ങള്‍. ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്, ശോഭന എന്നിവര്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി.
മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും അഭിമാനിക്കുന്നുവെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍.തിരുവനന്തപുരം തന്റെ സ്വന്തം നഗരമാണെന്നും കേരളീയം പരിപാടി ഇവിടെ നടക്കുന്നതില്‍ സന്തോഷമാണെന്നും താരം പറഞ്ഞു.
നാളത്തെ കേരളം എങ്ങനെയാണെന്ന ചിന്തകളാണ് കേരളീയം മുന്നോട്ട് വച്ചിട്ടുള്ളത്.അതില്‍ സാംസ്കാരിക കേരളത്തെ കുറിച്ചുള്ള ചിന്തകളും ഉള്പ്പെടുന്നുണ്ടെ്. മലയാള സിനിമാരംഗം ഭൂമിശാസ്ത്ര- ഭാഷപരമായ അതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുകയാണെന്നും നടന് പറഞ്ഞു.പാന്‍ ഇന്ത്യന്‍ മലയാള സിനിമകള്‍ ഇനിയുമുണ്ടാകണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളീയം ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ മുഖ്യമന്ത്രിയോടും മറ്റു ബന്ധപ്പെട്ടവരോടും നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.കേരളീയം ലോക സാഹോദര്യത്തിന്റെ വികാരമായി മാറട്ടെ. ഞങ്ങള്‍ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളില്‍ സ്നേഹം മാത്രം.
നമ്മളെല്ലാം കേരളീയരാണ്, മലയാളികളാണ്.മുണ്ടുടുക്കുന്നവരാണ് കൂടുതല്‍ പേരും .കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോള്‍ നാം കാണുന്ന കേരളം. ഞങ്ങളുടെ ആശയങ്ങളും സങ്കല്പങ്ങളും ഒന്നാണെന്നും മമ്മൂട്ടി പറഞ്ഞു.
ആഗോള നിലവാരത്തിലുളള വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവയിലൂടെ കേരളം മാതൃകയായി മാറിയെന്ന് നടന് കമല്‍ ഹാസന് പറഞ്ഞു. ഇത്തരം മാതൃക സൃഷ്ടിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഇതര സംസ്ഥാനങ്ങള്‍ക്ക് ഇവ പിന്തുടരാമെന്നും താരം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: