പാലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പേരില്‍ പതിവുപോലെ ഇസ്ലാമിക ഭീകരതയെ വെള്ളപൂശാനും ഇരവാദം ഉയര്‍ത്താനും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ രംഗത്ത് വന്നുകഴിഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും പേരില്‍ രംഗത്തിറങ്ങി പാലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് മനുഷ്യാവകാശ റാലി നടത്തി. ഈ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ഐക്യരാഷ്ട്രസഭ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ശശി തരൂര്‍ ആയിരുന്നു. 1947 മുതല്‍ പാലസ്തീന് ജനത നടത്തുന്ന ചെറുത്തുനില്‍പ്പ് അവരുടെ ഓക്സിജന്‍ ആണെന്നാണ് പാണക്കാട് ശിഹാബ് തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത്. ഭാരതത്തിന്റെ ഭരണകൂടം ഒരിക്കലും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നിട്ടില്ല. അതേസമയം, ഇപ്പോള്‍ ഇസ്രയേലിനെ വെള്ളപൂശുന്ന നിലപാടാണ് കേന്ദ്ര ഭരണകൂടത്തില്‍ നിന്ന് ഉയരുന്നത് എന്നായിരുന്നു തങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശം.
പക്ഷേ, ശശി തരൂര്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ ഹമാസിനെ ഭീകരവാദികള്‍ എന്നാണ് വിശേഷിപ്പിച്ചത്. ഗാസയിലെ ആക്രമണത്തെ യുദ്ധം എന്നും വിശേഷിപ്പിച്ചത് ലീഗിനെ പ്രതിരോധത്തിലാക്കി. തരൂരിന്റെ പരാമര്‍ശത്തിനെതിരെ ലീഗ് നേതാക്കളായ എംപി അബ്ദുല്‍സമദ് സമദാനിയും മുനീറും രംഗത്തുവന്നു. ഗാസയില്‍ നടക്കുന്നത് സ്വാതന്ത്ര്യസമര പോരാട്ടമാണെന്നും യുദ്ധമെന്ന വിശേഷണം തെറ്റാണെന്നുമായിരുന്നു സമദാനിയുടെ വാദം. ഭഗത്സിംഗ് അടക്കമുള്ളവര്‍ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ബ്രിട്ടീഷ് ചരിത്രം ഭീകരവാദം എന്നാണ് രേഖപ്പെടുത്തിയതെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ചെറുത്തുനില്‍പ്പായിരുന്നുവെന്ന് മുനീറും അവകാശപ്പെട്ടു. ഹമാസും ഐഎസ്ഐഎസും മുസ്ലിംലീഗും ഒരേപോലെ ഇസ്ലാമിക ഭീകരതയെ പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങള്‍ തന്നെയാണ്. അതിന്റെ ഭാഗം തന്നെയാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്രയേല്‍ വിരുദ്ധ, പാലസ്തീന് അനുകൂല പ്രകടനങ്ങളും പ്രചാരണങ്ങളും.
പാലസ്തീന് നടത്തുന്നത് സ്വാതന്ത്രൃസമര പോരാട്ടമാണെന്ന് പറയുന്നതിലെ യുക്തി എന്താണ്? 1947 കളില്‍ ഇസ്രയേല്‍ അവിടെ രാജ്യം പുനഃസ്ഥാപിക്കുമ്പോള്‍ അതിനുമുമ്പ് ഇസ്ലാമിക ഭീകരരും ക്രൈസ്തവരും അവിടെ നടത്തിയിട്ടുള്ള അധിനിവേശങ്ങളുടെ ചരിത്രം വിസ്മരിക്കരുത്. ഇസ്ലാം ഉണ്ടാകുന്നതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂതസമൂഹം അവിടെ താമസിച്ചിരുന്നു. ആ ജനതയെ അവിടെനിന്ന് തോല്‍പ്പിച്ച് പലായനം ചെയ്യിച്ചത് ഇപ്പോള്‍ സമാധാനത്തിന്റെ മതമെന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര്യ സമരപോരാളികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇസ്ലാമിക സമൂഹം തന്നെയല്ലേ? പിറന്ന മണ്ണ് സ്വന്തം ജീവനെക്കാള്‍ വലുതാണെന്ന് കരുതുന്ന ഒരു ജനസമൂഹം, അവരുടെ ജാതിയാകട്ടെ മതമാകട്ടെ വര്‍ഗ്ഗമാകട്ടെ ലോകത്തിന്റെ പല ഭാഗത്തുമായി ചിന്നി ചിതറി പോയിട്ടും പണം കൊടുത്ത് സ്ഥലം വാങ്ങിയും സര്‍വ്വ സമ്പത്തിന്റെയും കേന്ദ്രമായ ഇസ്ലാമിക രാജ്യങ്ങളെ അവരുടെ മൂക്കിന് താഴെ വെല്ലുവിളിച്ച് സ്വന്തം രാഷ്ട്രം വീണ്ടെടുത്ത് കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അവരുടെ രാഷ്ട്രത്തോടുള്ള ഉള്‍ക്കടമായ ഭക്തിയും അചഞ്ചലമായ വിശ്വാസവുമാണ്. എന്നിട്ടും അവര്‍ സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ കഴിയാനുള്ള സാഹചര്യം ഒരുക്കിയതാണ്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ജൂതന്മാരുടെ ഏറ്റവും വലിയ മതപരമായ ആഘോഷ രാത്രിയില്‍, മിന്നല്‍ ആക്രമണം നടത്തി നൂറുകണക്കിന് ആള്‍ക്കാരെ കൊന്നൊടുക്കുകയും ഏതാണ്ട് 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ പ്രവര്‍ത്തനം സമാധാനപരമാണെന്ന് മുസ്ലിം ലീഗ് പറഞ്ഞാല്‍ അത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ദഹിക്കില്ല. അതുതന്നെയാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ ശശി തരൂരിനെ തിരുവനന്തപുരത്തെ മീറ്റിങ്ങില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഈ അഭിപ്രായവ്യത്യാസം യുഡിഎഫിലും എല്‍ഡിഎഫിലും ശക്തവും സജീവവുമാണ്. സിപിഎമ്മിന്റെ നേതാവും മുന്‍മന്ത്രിയുമായ കെ.കെ.ശൈലജ പോലും അതിശക്തമായി ഹമാസിന്റെ ഭീകരതയെ തുറന്നു കാട്ടി. എം.സ്വരാജ് അടക്കമുള്ള ഏതാനും പക്വതയില്ലാത്തവര്‍ മാത്രമാണ് ഹമാസിനെ അനുകൂലിച്ച് രംഗത്തു വന്നിട്ടുള്ളത്. പണ്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കന്യാകുമാരിയിലേക്ക് പോകുമ്പോള്‍ വഴിയില്‍ കെട്ടിയിരുന്ന ലീഗ് പതാക അഴിച്ചുമാറ്റിയ കഥ കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ് മുന്നണിയില്‍ ലീഗിന്റെ അംഗത്വം രാജിവെപ്പിച്ച ശേഷം മാത്രമാണ് സീതി സാഹിബിന് സ്പീക്കര്‍ സ്ഥാനം നല്‍കിയത്. കേരളത്തിലെ മുസ്ലിം ലീഗ്, 1907 ലെ ഇന്ത്യയുടെ വിഭജനത്തിന് അടിത്തറയിട്ട അതെ ദേശവിരുദ്ധ വര്‍ഗീയ മുസ്ലിം ലീഗ് തന്നെയാണ് എന്ന കാര്യത്തില്‍ ദേശീയ ബോധമുള്ള ആര്‍ക്കും സംശയമില്ല. ഇഎംഎസ് നമ്പൂതിരിപ്പാട് അധികാരമോഹം ഇല്ലാത്ത സമയത്തൊക്കെ ഇക്കാര്യം പച്ചക്ക് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. പിണറായി വിജയനും എം.വി.ഗോവിന്ദനും മൂന്നാമൂഴം ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് മുസ്ലിം ലീഗിനെ മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനെയും ഇസ്ലാമിക ഭീകരവാദികളെയും പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസാകട്ടെ ഇന്ന് പഴയ കോണ്‍ഗ്രസ് അല്ല. മുസ്ലിംലീഗിനെതിരെ, അതിന്റെ വര്‍ഗീയതക്കെതിരെ, കോണ്‍ഗ്രസിന്റെ പ്രീണനത്തിനെതിരെ, ശബ്ദമുയര്‍ത്തിയ ആര്യാടന് മുഹമ്മദിനെ പോലുള്ള ദേശീയവാദികളുടെ തുരുത്ത് കോണ്‍ഗ്രസിന്റെ അധികാരദാഹത്തില് മുങ്ങിപ്പോയി. കോണ്‍ഗ്രസ് എന്നുപറയുന്ന പ്രസ്ഥാനത്തെ നെഹ്റു ചത്ത കുതിര എന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിന്റെ ആസ്ഥാനമായ കൊടപ്പനക്കല്‍ തറവാട്ടില്‍ നട്ടെല്ലൊടിച്ച് പ്രദര്‍ശന വസ്തുവാക്കി കിടത്തിയിരിക്കുകയാണ്. നാലാം മന്ത്രിസ്ഥാനവും മൂന്നാം രാജ്യസഭാംഗത്വവും യുഡിഎഫിനെ നോക്കുകുത്തിയാക്കി മന്ത്രിസഭാ വികസനവും ഒക്കെ പ്രഖ്യാപിക്കുന്ന മുസ്ലിം ലീഗ് എന്നെങ്കിലും കേരളത്തില്‍ വര്‍ഗീയ വിരുദ്ധത പോയിട്ട് ദേശീയ താല്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ? മലപ്പുറം ജില്ലയും കലിക്കറ്റ് യൂണിവേഴ്സിറ്റിയും മുതല്‍ കെ.കരുണാകരന് വെള്ളിത്തളികയില്‍ വച്ച് നല്കിയ സംസ്ഥാനത്തിന്റെ 80 ശതമാനം വരുമാനം വരുന്ന വകുപ്പുകളും ഒക്കെ സ്വന്തം സമുദായത്തിന് വേണ്ടി മാത്രമാണ് ലീഗ് ഉപയോഗിച്ചത് എന്നകാര്യം ഏതെങ്കിലും കോണ്ഗ്രസുകാരന് നെഞ്ചില്‍ കൈവച്ച് നിഷേധിക്കാന്‍ കഴിയുമോ?
മുസ്ലിം ലീഗ് ഭരിച്ചിരുന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലെ 23 വകുപ്പുകളില്‍ 22 ലും മുസ്ലീങ്ങളെ വകുപ്പ് മേധാവികളാക്കി. കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോര്‍ഡ് പോലും പച്ച ബോര്‍ഡ് ആക്കി മാറ്റിയ ഊളത്തരത്തിന് മുസ്ലിം ലീഗ് എന്നല്ലാതെ എന്ത് പേര് നല്‍കാനാവും? അബ്ദുറബ് എന്ന വിദ്യാഭ്യാസ മന്ത്രി ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ ഗംഗ എന്ന പേര് എഴുതിയ വീട്ടില്‍ താമസിക്കില്ല എന്ന് വാശി പിടിച്ചു. അവസാനം ഗ്രേസ് എന്ന് പേരു മാറ്റിയാണ് അബ്ദുറബ്ബ് അവിടെ താമസമായത് ഭാരതത്തിന്റെ ഹൃദയവാഹിനിയായ ഗംഗയുടെ പേര് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീവ്ര വര്‍ഗീയവാദിയുടെ ഈ പെരുമാറ്റത്തിനെതിരെ സര്‍വ്വമത സമന്വയം പറയുന്ന മുസ്ലിം ലീഗ് നേതാക്കള്‍, പാണക്കാട് തങ്ങള്‍ എന്തു ചെയ്തു? 1982 ല്‍ ആലപ്പുഴയില്‍ നബിദിനറാലിക്ക് ഇടയില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചതില്‍ പ്രതിഷേധിക്കാന്‍ റോഡില്‍ നിന്ന് പോലീസിനെ പിന്‍വലിച്ചു കൊടുത്ത കെ. കരുണാകരന് ലീഗിന് കീഴടങ്ങുകയായിരുന്നു. അന്നാണ് ഇസ്ലാമിക തീവ്രവാദികള്‍ ചാലയില്‍ അഴിഞ്ഞാടിയതും ഹിന്ദു കടകള്‍ കൊള്ളയടിച്ചതും. പൂന്തുറയിലും മട്ടാഞ്ചേരിയിലും മാറാടും ഒക്കെ ഹിന്ദുവിന്റെ നെഞ്ചിലെ എരിയുന്ന നെരിപ്പോടുകളാണ്. വിദേശ ശക്തികളുടെ സഹായത്തോടെ ഇസ്ലാമിക ഭീകരവാദം അഴിഞ്ഞാടിയ സ്ഥലങ്ങളാണ്. വിദേശബന്ധം അന്വേഷിക്കാന്‍ ജോസഫ് പി തോമസ് കമ്മീഷന് നിര്‍ദേശിച്ചെങ്കില്‍ പോലും അതിന്റെ മുകളില്‍ എ.കെ.ആന്റണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും എത്രകാലം അടയിരുന്നു എന്നകാര്യവും ഓര്‍മ്മിക്കുക. ആര്‍എസ്എസ് ഉണ്ടാകുന്നതിനും എത്രയോ മുമ്പാണ് ടിപ്പുവിന്റെ പടയോട്ടവും ഹൈദരരുടെ പടയോട്ടവും ഉണ്ടായത്. അന്നും വേട്ടയാടപ്പെട്ടത് ഹിന്ദുക്കളാണ്. പിഞ്ചുകുഞ്ഞുങ്ങളെ ആനയുടെ നടകാലില് കെട്ടിയിട്ട കാര്യം രേഖപ്പെടുത്തിയത് വിദേശസഞ്ചാരികളാണ്. വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ ഇക്കാര്യം വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1921 ലെ മാപ്പിള കലാപത്തില്‍ ഹിന്ദുവിന്റെ മൃതദേഹം കൊണ്ട് നിറഞ്ഞുകവിഞ്ഞ തൂവൂര് കിണറും ബലാത്സംഗം ചെയ്യപ്പെട്ട ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളും ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് വാളുകൊണ്ട് വെട്ടിപ്പിളര്‍ന്ന, പുറത്തു ചാടിയ കുഞ്ഞും ഒക്കെ ചിരന്തനസ്മാരകങ്ങളായി തന്നെ നില്‍ക്കുന്നുണ്ട്. ഈ മുസ്ലിം ഭീകരരും മുസ്ലിം ലീഗും ഹമാസും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത് എന്ന് കേരളത്തിലെ ഹമാസിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് ഒന്നു പറഞ്ഞുതരണം.
അയോധ്യയിലെ തര്‍ക്കമന്ദിരവും സഹസ്രാബ്ദങ്ങളായി രാമജന്മഭൂമി എന്ന പേരില്‍ ഹിന്ദുക്കള്‍ ആരാധിച്ച മണ്ണില്‍ അധിനിവേശം നടത്തി പിടിച്ചെടുത്തതാണ്. 1528 ല്‍ ബഖ്വി ക്ഷേത്രം പിടിച്ച കാലം മുതല്‍ നടത്തിയ പോരാട്ടമാണ് 92 ലെ തര്‍ക്ക മന്ദിരത്തിലെ തകര്‍ച്ചയില്‍ എത്തിയത്. കേരളം മുഴുവന്‍ പ്രചരിപ്പിച്ചത് കേരളം ശാന്തമാണെന്നും ഇവിടെ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കാരണം മുസ്ലിം ലീഗാണെന്നും പാണക്കാട് തങ്ങള്‍ സമാധാന ദൂതന് ആണെന്നും ഒക്കെയായിരുന്നു. അന്ന് മലപ്പുറത്തും ദേശീയപാതയില്‍ അതിര്‍ത്തിയിലും ശബരിമല തീര്‍ത്ഥാടകരുടെ കെട്ടഴിപ്പിച്ച് സേട്ടുവിന് സിന്ദാബാദ് വിളിപ്പിച്ച് തേങ്ങയടിപ്പിച്ച സംഭവം ഉണ്ടായി. മലപ്പുറം ജില്ലയിലെ ഹിന്ദുക്കള്‍ക്കെതിരെ വലിയ അക്രമമാണ് അന്ന് നടന്നത്. പോലീസ് രേഖകള്‍ അനുസരിച്ച് സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ 547 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. 17 പേര് കൊല്ലപ്പെട്ടു. മുപ്പതിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തു. 181 പേര്‍ക്ക് പരിക്കുപറ്റി. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് ഏറ്റവും കൂടുതല്‍ അക്രമം നടന്നത്. രണ്ടിടത്തും നേതൃത്വം നല്‍കിയത് മുസ്ലിം ലീഗ് ആയിരുന്നു. മലപ്പുറം എസ്പി ആയിരുന്ന മുഹമ്മദ് യാസീന്‍ നടത്തിയ വര്‍ഗീയ പ്രീണനം അന്ന് മാധ്യമപ്രവര്‍ത്തകര്‍ ഡിജിപി സി.സുബ്രഹ്മണ്യത്തോട് ചൂണ്ടിക്കാട്ടിയതാണ്. വളാഞ്ചേരി സ്റ്റേഷനിര്ത്തിയില്പ്പെട്ട വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകരെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ ആകാശത്തേക്ക് എങ്കിലും വെടിവെക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് വകുപ്പുതലത്തില്‍ നടപടി എടുക്കും എന്നാണ് അന്നത്തെ ഡിജിപി മറുപടി പറഞ്ഞത്. ഇന്നും കേരളത്തില്‍ അരങ്ങേറുന്ന എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നിലും ഇസ്ലാമിക ഭീകരര്‍ മാത്രമല്ല മുസ്ലിം ലീഗും ഉണ്ട്. ലീഗ് പരസ്യമായി പറയുന്ന മതേതരസര്വ്വാശ്ലേഷ നിലപാട് ഒരു മുഖംമൂടി മാത്രമാണ്. ഹമാസിന്റെ ആക്രമണം ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇസ്രയേലുമായി ഒരു സംഘര്‍ഷം ഉണ്ടാവില്ലായിരുന്നു എന്നകാര്യം പോലും പരസ്യമായി പറയാന്‍ മുസ്ലിം ലീഗ് മടിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടും സിമിയും ഇസ്ലാമിക ഭീകര സംഘടനകളും മുസ്ലീം ലീഗും തമ്മിലുള്ള അന്തര്‍ധാര ശക്തമാണ്. സമുദായത്തിന്റെ കാര്യത്തില്‍ അവര്‍ ഒന്നാണ്. ആഗോള മുസ്ലിം താല്പര്യങ്ങളുടെ കാര്യത്തില്‍ അവര്‍ ഒന്നാണ്. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ അടങ്ങിയ ന്യൂനപക്ഷത്തെ കുറിച്ച് ഒരു വാക്ക് മിണ്ടാതെ 2047 ല്‍ ഭാരതത്തെ ഇസ്ലാമിക രാജ്യം ആക്കാമെന്ന് സ്വപ്നവും കണ്ട് ഭീകരവാദികള്‍ക്ക് കുടപിടിച്ച് നടക്കുന്നവര്‍ തന്നെയാണ് മുസ്ലിം ലീഗ്. ഈ സത്യം ഇനിയും മനസ്സിലാക്കേണ്ടത് കേരളത്തിലെ ഹിന്ദു സമൂഹമാണ്. ഹമാസ് ചുണ്ടയ്ക്ക കൊടുത്തു വഴുതനങ്ങ വാങ്ങുമ്പോള്‍ കരയാനും പ്രതിഷേധിക്കാനും നടക്കുന്നവര്‍ ആദ്യം അവസാനിപ്പിക്കേണ്ടത് അധിനിവേശങ്ങളും മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ കയ്യേറുന്നതും മറ്റു മതസ്ഥരെ നിന്ദിക്കുന്നതുമാണ്. മുസ്ലിം ലീഗ് മുന്‍കൈയെടുക്കേണ്ടത് അതിനാണ്. അല്ലെങ്കില്‍ ലീഗ് ഹമാസിനെ പിന്തുണച്ച് രംഗത്തു വന്നാല്‍ ഇസ്രയേലിനെ പിന്തുണയ്ക്കേണ്ടി വരും മറ്റുള്ളവര്‍ക്ക് എന്നകാര്യം ഓര്‍മ്മിക്കുക. മാത്രമല്ല, ഭാരതത്തിന് എപ്പോഴൊക്കെ ആപത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ കൂടെ നില്ക്കാന് ഉണ്ടായിട്ടുള്ളത് ഇസ്രായേല്‍ ആണ്, പാലസ്തീന് അല്ല എന്ന കാര്യവും അടിവരയിടേണ്ടിയിരിക്കുന്നു. ഭാരതത്തെ സ്നേഹിക്കുന്ന, ഭാരതത്തിനു വേണ്ടി ജീവിക്കുന്ന ആര്‍ക്കും ആ തീരുമാനം എടുക്കാനേ കഴിയൂ. അതാണ് നരേന്ദ്രമോദി എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: