മാങ്ങയും മാമ്പഴവും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് നമ്മളെങ്കിലും മാവിലയെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്തവരാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞതാണ് മാവില എന്നതാണ് വാസ്തവം. മാവിലയുടെ ഇല ആയാലും തളിരായാലും പഴുത്തതായാലും എല്ലാം ഗുണമേറിയതാണ്.
വിറ്റാമിന്‍ സി, ബി, എ എന്നിവ അടങ്ങിയ ഈ ഇലകളില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മാവിലകളുടെ ആന്റിഓക്സിഡന്റും ആന്റിമൈക്രോബയല്‍ ഗുണങ്ങളും വിവിധ രോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കാന്‍ സഹായിക്കും.
മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം.
പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി. മൂത്രാശയക്കല്ലും പിത്താശയക്കല്ലുമൊക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതു സഹായിക്കും.
ഉത്കണ്ഠ കാരണം അസ്വസ്ഥത അനുഭവിക്കുന്ന ആളുകൾക്ക്, മാവില നല്ലൊരു ഉപാധിയാണ്. കുളിക്കുന്ന വെള്ളത്തിൽ കുറച്ച് മാവിന്റെ ഇല ചേർക്കുന്നത് ഉന്മേഷം നൽകും. മാവില തണലിൽ ഉണക്കിപ്പൊടിച്ച വെള്ളം ദിവസം മൂന്നു നേരം കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ പുരട്ടിയാൽ ചെവിവേദന കുറയും. മാവില കത്തിച്ച് ആ പുക ശ്വസിച്ചാൽ ഇക്കിളിനും തൊണ്ടരോഗങ്ങൾക്കും ശമനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: