ടെല്‍ അവീവ്: ഗാസ മുനമ്പില്‍ കരയുദ്ധം ശക്തമാക്കി ഇസ്രായേല്‍. വ്യോമാക്രമണത്തില്‍ ഗാസയില്‍ മരണം പതിനായിരത്തോളമായിട്ടുണ്ട്.
ഗാസ നഗരത്തില്‍ ഇസ്രായേലി യുദ്ധടാങ്കുകള്‍ ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു.
അതേസമയം ലെബനോനില്‍ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രം ആക്രമിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഈ മാസം ഏഴിന് ഹമാസ് സംഘം തട്ടിക്കൊണ്ട് പോയ ജര്‍മ്മന്‍ യുവതിയുടെ മൃതദേഹം ഗാസയില്‍ ഇസ്രയേല്‍ സൈന്യം കണ്ടെത്തി. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 130 ല്‍ ഏറെയായി. അതിനിടെ, ഇസ്രായേലിന് നേരെ ഡ്രോണ്‍ ആക്രമണം തുടങ്ങിയതായി യമനിലെ ഹൂതി സായുധസംഘം അവകാശപ്പെട്ടു.
എന്നാല്‍, ഗാസയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: