ന്യൂദൽഹി: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 35 തവണ മാറ്റിവച്ച ശേഷമാണ് ഹർജി ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഈ മാസം 10 നായിരുന്നു നേരത്തെ ഹർജി പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ തിരക്ക് കാരണം കോടതി പരിഗണിക്കാതിരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്നേയ്ക്ക് പരിഗണിക്കാൻ കോടതി മാറ്റിയത്. കഴിഞ്ഞ മാസം ആയിരുന്നു ഇതിന് മുൻപ് ഹർജി പരിഗണിച്ചത്. എന്നാൽ അന്ന് സിബിഐ കോടതിയിൽ ഹാജരായില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കുകളെ തുടർന്നായിരുന്നു ഇത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയതിൽ്റെ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസിൽ മുഖ്യമന്ത്രി പിണറായി പിണറായി വിജയനെ 2017 ൽ ഹൈക്കോടതി കുറ്റവിമുക്തൻ ആക്കിയിരുന്നു. ഇതിനെതിരെ സിബിഐ നൽകിയിട്ടുള്ള ഹർജിയുൾപ്പെടെയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.
ഇതിന് പുറമേ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ നേരിടേണ്ടി വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: