ന്യൂദല്‍ഹി: സര്‍വ്വവിനാശകാരികളായ മിസൈലുകളും യുദ്ധവിമാനങ്ങളും തകര്‍ത്തെറിയാനും ജനങ്ങളെ ഒരു കവചം കണക്കെ സുരക്ഷിതമാക്കാനും ഉതകുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഒരുങ്ങുന്നു. ഭാരതം സ്വന്തമായി നിര്‍മ്മിക്കുന്ന സംവിധാനം 2028 ആവുന്നതോടെ പൂര്‍ത്തിയാകും. പ്രോജക്ട് കുശ എന്ന പേരില്‍ ഡിആര്‍ഡിഒയാണ്, ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നത്.
ഇസ്രായേലിന്റെ അയണ്‍ ഡോം പോലുള്ള ഒരു പക്ഷേ അതിനേക്കാള്‍ ശക്തമായ പ്രതിരോധ സംവിധാനമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന് എത്തുന്ന സ്റ്റെല്‍ത്ത് യുദ്ധ വിമാനങ്ങള്‍, പോര്‍വിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍, നിയന്ത്രിത ആയുധങ്ങള്‍ എന്നിവയെല്ലാം കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. റഷ്യയുടെ എസ് 400 ട്രയംഫ് എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തോട് കിടപിടിക്കുന്നതാകും നാം സ്വന്തമായി ഒരുക്കുന്ന സംവിധാനവും. ലോങ്ങ് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം (എല്ആഎസ്എഎം) എന്നാണ് ഇതിന്റെ പേര്. 350 കിലോമീറ്ററാണ് ദൂരപരിധി. ആദ്യം വ്യോമസേനയ്ക്കുവേണ്ടി 21,700 കോടി മുടക്കി അഞ്ച് മിസൈല്‍ സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിച്ച് നിര്‍മ്മിക്കുക. ദീര്‍ഘദൂര നിരീക്ഷണ സംവിധാനം, റഡാറുകള്‍, 150 കി.മീ, 250 കി.മീ, 350 കിമി പരിധിയുള്ള ഇന്റര്‍സെപ്ടര്‍ മിെൈസലുകള് എന്നിവ പ്രതിരോധ സംവിധാനത്തിലുണ്ടാകും. തന്ത്ര പ്രധാനമായ മേഖലകള്‍ക്കും സ്ഥലങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും കവചമൊരുക്കുകയാണ് പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: