ലോകത്തിലെ ഏറ്റവും ജനപ്രീയ സെർച്ച് എഞ്ചിനാണ് ഗൂഗിൾ. എന്നാൽ വ്യക്തിഗത വിവരങ്ങൾ ഗൂഗിളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മിക്കപ്പോഴും ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി മാറാറുണ്ട്്. അപരിചിതർക്ക് ഗൂഗിളിൽ പേര് തിരയുന്നതിലൂടെ ഫോൺനമ്പർ, ഇമെയിൽ, വീട്ടുവിലാസം എന്നിവ ലഭിക്കുന്നത് ചൂഷണങ്ങൾക്ക് വഴിവെക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം കാര്യങ്ങൾ പരസ്യമാക്കാൻ താത്പര്യമില്ലെങ്കിൽ ഗൂഗിൾ ഇതിന് പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്.
സ്വകാര്യ വിവരങ്ങൾ എങ്ങനെ നീക്കം ചെയ്യാം?
റിമൂവ് ദിസ് റിസൾട്ട് എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഇതിലൂടെ സെർച്ച് വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന പേജുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് ആവശ്യം ഉന്നയിക്കാൻ വ്യക്തികൾക്ക് സാധിക്കും. മിക്കപ്പോഴും ഒരു സെർച്ച് റിസൾട്ട് നീക്കം ചെയ്യുന്നതിനായി ഗൂഗിളിന് മൂന്ന് മുതൽ നാല് വരെ ആഴ്ച സമയമെടുക്കും.
ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം…
- ഗൂഗിളിൽ നിങ്ങളുടെ പേര് സെർച്ച് ചെയ്യുക
- നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ അടങ്ങിയ വെബ് പേജ് കണ്ടെത്തി ഇതിന് അടുത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
- മുകളിൽ വലത് ഭാഗത്തായി കാണപ്പെടുന്ന റിമൂവ് റിസൾട്ട് ക്ലിക്ക് ചെയ്യുക
- വരുന്ന അഞ്ച് ഓപ്ഷനുകളിൽ ഫോൺ നമ്പർ, ഇമെയിൽ, വീട്ടുവിലാസം എന്നിവയ്‌ക്കായി ഇറ്റ് ഷോസ് മൈ പേഴ്സണൽ ഇൻഫോ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന പേരും, കോൺടാക്ട് വിവരങ്ങളും നൽകുക. കണ്ടിന്യൂ നൽകി സെൻഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- റിക്വസ്റ്റ് റിവ്യൂ ചെയ്യുന്നതിനായി ഗോ ടു റിമൂവൽ റിക്വസ്റ്റ് ക്ലിക്ക് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: