ഭാരതീയ വിദ്യാര്‍ത്ഥികള്‍ ഓക്സ്ഫോര്‍ഡില്‍ വളരെയധികം വിവേചനങ്ങളും വെറുപ്പും നേരിട്ടിരുന്നതായി രശ്മി പറയുന്നു. എന്നാലത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഹിന്ദുവായതിന്റെ പേരില്‍ തന്നെ പരസ്യമായി വെല്ലുവിളിച്ചവര്‍ക്കും ഭീഷണിപ്പെടുത്തിയവര്‍ക്കുമെതിരെ ശക്തമായ നില
പാടാണ് രശ്മി സ്വീകരിച്ചത്
രശ്മി സാമന്ത് പറയുന്നത് വെറും കഥയല്ല, താന്‍ നേരിട്ട വംശീയ അധിക്ഷേപത്തെയും ഭീഷണിപ്പെടുത്തലുകളെയും കുറിച്ചുള്ള തുറന്നുപറച്ചിലാണത്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ മനസ്സ് നീറിയെന്നു വരാം, കണ്ണുകള്‍ നിറയാം. ‘എ ഹിന്ദു ഇന്‍ ഓക്സ്ഫോര്‍ഡ്’ എന്ന പുസ്തകം വേറിട്ടതാകുന്നതും ദേശീയ – അന്തര്‍ദേശീയ വേദികളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും അതുകൊണ്ടാണ്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയ വിദ്യാര്‍ത്ഥിനിയാണ് രശ്മി സാമന്ത്. സാധാരണ ഏതൊരും വിദ്യാര്‍ത്ഥിയെയും പോലെ തന്നെയായിരുന്നു രശ്മിയുടെയും ഓക്സ്ഫോര്‍ഡിലേക്കുള്ള യാത്ര. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദത്തിന് പഠിക്കുന്നതിനിടെയാണ് ഓക്സ്ഫോര്‍ഡ് പഠനം അവളുടെ സ്വപ്നമാകുന്നത്. 2020 മാര്‍ച്ചില്‍ കൊവിഡിന്റെ അനിശ്ചിതത്വത്തിലാണ് സ്വദേശമായ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലേക്കുള്ള അവളുടെ മാറ്റം. സ്വപ്നതുല്യമായിരുന്നു അത്. മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ എനര്‍ജി സിസ്റ്റംസിലായിരുന്നു പ്രവേശനം. പഠനം മുന്പോട്ട് പോകുന്നിതിനിടെ പലതും അവള് തിരിച്ചറിഞ്ഞു. ഇതിനിടെ സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പും വന്നു.
2021 ഫെബ്രുവരി 11 നാണ് രശ്മി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഓക്സ്ഫോര്‍ഡിലെത്തി മൂന്നു മാസത്തിനുള്ളില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് രശ്മി പറയുന്നു. യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ രശ്മിയുടെ ജീവിതം മാറിമറിഞ്ഞു.
പലര്‍ക്കും അത്ര രസിക്കുന്നതായിരുന്നില്ല ആ വിജയം. രശ്മിയുടെ പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി പലരും അവള്‍ക്കെതിരെ തിരിഞ്ഞു. വംശീയതയും രശ്മിയുടെ ഭക്തിയും വിശ്വാസവുമെല്ലാമായിരുന്നു പ്രശ്നം. ഒരു ഹിന്ദുവിനെ പ്രസിഡന്റായി അംഗീകരിക്കാനാവില്ലെന്നുവരെ പറഞ്ഞവരുമുണ്ട്. രശ്മിയുടെ മാതാപിതാക്കളെവരെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി, ഒടുവില്‍ രാജിയും.
ഹൈന്ദവവിശ്വാസങ്ങളെ എതിര്‍ക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി രശ്മിക്കെതിരെ അണിനിരന്നു. രശ്മിയാണ് കുറ്റക്കാരിയെന്ന് പ്രചാരണം നടത്തി. അവരുടെ ലക്ഷ്യം പക്ഷേ രശ്മി മാത്രമായിരുന്നില്ല. മാറിവരുന്ന ലോകക്രമത്തില്‍ ഭാരതത്തിന്റെ കുതിപ്പില്‍ അസൂയപൂണ്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് കോളനിവത്ക്കരണത്തിനെതിരായ രശ്മിയുടെ വീക്ഷണങ്ങളും പകപോക്കലിന് കാരണമായി. കോളനിവല്‍ക്കരണത്തിന്റെ പേരില്‍ ലോകമെമ്പാടും നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളൊന്നും അവിടെ നടന്നിരുന്നില്ലെന്ന് മാത്രമല്ല, അതിനെ മഹത്വവല്ക്കരിക്കുകയുമായിരുന്നു ചെയ്തതെന്ന് രശ്മി പറയുന്നു.
ട്രാന്‍സ്ഫോബിക്, ഇസ്ലാമോഫോബിക്, വംശീയ, സെമിറ്റിക് വിരുദ്ധ തുടങ്ങിയ ആരോപണങ്ങള്‍ രശ്മിക്ക് നേരെ ഉന്നയിക്കപ്പെട്ടു. ഭീഷണികള്‍ ഒരു പരിധി കടന്നപ്പോള്‍ വധഭീഷണികളായി. ഭാരതീയനായതിന്റെ, ഹിന്ദുവായതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഭാരത പാര്‍ലമെന്റില്‍ വരെ രശ്മിക്കുവേണ്ടി ശബ്ദമുയര്‍ന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചു. വംശീയത എവിടെയായിരുന്നാലും അതിനെതിരെ കണ്ണടയ്ക്കാനാകില്ലെന്നും, ബ്രിട്ടനുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഡോ. എസ്. ജയശങ്കര്‍ പറഞ്ഞു. ഇതോടെ ഭാരതത്തിനകത്തും പുറത്തും രശ്മിക്ക് പിന്തുണയേറി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു ആഭ്യന്തര അന്വേഷണം രശ്മി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു.
പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് രശ്മി ‘എ ഹിന്ദു ഇന്‍ ഓക്സ്ഫോര്‍ഡ്’ എഴുതുന്നത്. ”ഈ പുസ്തകം എഴുതിയത് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ഒരു വഴി മാത്രമാണ്, താന്‍ അതിജീവിച്ചു. ഭാരതത്തിലെ പൗരന് എന്ന നിലയില്‍ വിവേചനത്തെ മികവ് പുലര്‍ത്താതിരിക്കാനുള്ള ഒഴിവുകഴിവായി തങ്ങള്‍ ഒരിക്കലും എടുത്തിട്ടില്ലെന്ന സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്.” രശ്മി പറയുന്നു.
രശ്മിയുടെ അഭിപ്രായത്തില്‍, ഇസ്ലാമോഫോബിയയും മറ്റ് സമുദായങ്ങള്‍ക്കെതിരായ വിദ്വേഷവും കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹിന്ദുഫോബിയയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഹിന്ദുഫോബിയയെ വാക്കുകളോ നിഘണ്ടുകളോ പോലും തിരിച്ചറിയുന്നില്ല. തനിക്കുണ്ടായ അനുഭവം ഇതരമതത്തില്പെട്ടവര്ക്ക് ആര്‍ക്കെങ്കിലും നേരെയായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ലെന്നും, ഉടനടി നടപടി ഉണ്ടാകുമായിരുന്നുവെന്നും രശ്മി ചൂണ്ടിക്കാട്ടുന്നു.
ഭാരതീയ വിദ്യാര്‍ത്ഥികള്‍ ഓക്സ്ഫോര്‍ഡില്‍ വളരെയധികം വിവേചനങ്ങളും വെറുപ്പും നേരിട്ടിരുന്നതായി രശ്മി പറയുന്നു. എന്നാലത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഹിന്ദുവായതിന്റെ പേരില്‍ തന്നെ പരസ്യമായി വെല്ലുവിളിച്ചവര്‍ക്കും ഭീഷണിപ്പെടുത്തിയവര്‍ക്കുമെതിരെ ശക്തമായ നിലപാടാണ് രശ്മി സ്വീകരിച്ചത്. അതിനെ തടയാന്‍ ഒരു ഭീഷണികള്‍ക്കും സാധിച്ചിട്ടില്ലെന്നും അതിന് ഇന്നും കഴിയില്ലെന്നും രശ്മി കൂട്ടിച്ചേര്‍ക്കുന്നു.
രശ്മിയുടെ കഥ പറയുന്ന ‘എ ഹിന്ദു ഇന്‍ ഓക്സ്ഫോര്‍ഡ്’ കഴിഞ്ഞ ഒക്ടോബര്‍ നാലിന് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ അംബേക്കറും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ഗരുഡ ബുക്ക്സ് ആണ് പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: