കൊല്‍ക്കത്ത: ഏഷ്യന്‍ കരുത്തരായ ബംഗ്ലാദേശിനെയും കശക്കിയെറിഞ്ഞ് നെതര്‍ലന്‍ഡസ്. ഇന്നലെ നടന്ന പോരാട്ടത്തില്‍ ജയിച്ചത് 87 റണ്‍സിന്.
സ്കോര്‍: നെതര്‍ലന്‍ഡ്സ്- 229/10(50), ബംഗ്ലാദേശ്- 142/10(42.2)
ഈഡന് ഗാര്‍ഡന്‍സില്‍ ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡച്ച് പട ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ വച്ചത് 230 റണ്‍സിന്റെ ലക്ഷ്യം. സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് 18 ഓവറിനുള്ളില്‍ 70 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയിലായി. പിന്നീട് മഹ്മദുല്ലയും(20) മുസ്താഫിസുര്‍ റഹ്മാനും(20) നടത്തിയ ചെറുത്തു നില്‍പ്പ് ടീമിന്റെ വിജയമാര്‍ജിന്‍ കുറയ്ക്കാന്‍ മാത്രമേ സഹായിച്ചുള്ളൂ.
നാല് വിക്കറ്റ് നേട്ടവുമായി ഡച്ച് ബോളര്‍ പോള്‍ വാന്‍ മീക്കറെന്‍ ആണ് ബംഗ്ലാദേശിന്റെ കഥ തീര്‍ത്തത്. മീക്കറെന്‍ ആണ് കളിയിലെ താരം.
നേരത്തെ ഡച്ച് നായകന് സ്കോട്ട് എഡ്വാര്‍ഡ്സിന്റെ അര്‍ദ്ധസെഞ്ചുറി(68) ബലത്തിലാണ് നെതര്‍ലന്‍ഡ്സ് 229 റണ്‍സെടുത്തത്. സിബ്ലാന്ദ് എംഗ്ലെബ്രെച്ചും(35) ടീമിനായി മികവ് കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: