കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വാർത്ത സുരേഷ് ഗോപിയെ കുറിച്ചാണ്.മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിൽ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ .ബിജെപി എംപി കൂടിയായ സുരേഷ് ഗോപിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ അടക്കം ഉയർന്നുവരുന്നത്. മാധ്യമ പ്രവർത്തകയോട് സോഷ്യൽമീഡിയയിലൂടെ സുരേഷ് ഗോപി മാപ്പ് പറയുകയും ചെയ്തു.
സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ എത്തി. സെലിബ്രിറ്റികളിൽ ചിലർ അടക്കം സുരേഷ് ഗോപി ചെയ്ത പ്രവൃത്തിയിൽ തെറ്റുള്ളതായി തോന്നിയെന്ന് പറഞ്ഞാണ് കമന്റ് കുറിച്ചത്. സ്റ്റാർ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോൾ അറിയാവുന്നവർക്ക് അറിയാം. സുരേഷേട്ടൻ… എന്നായിരുന്നു അനുമോളുടെ കമന്റ്.
ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ‘മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്.
സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ എത്തി.സ്റ്റാർ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോൾ അറിയാവുന്നവർക്ക് അറിയാം. സുരേഷേട്ടൻ… എന്നായിരുന്നു അനുമോളുടെ കമന്റ്.
റെസ്പെക്ട് എന്നാണ് സാന്ത്വനം സീരിയിൽ താരം ഗിരീഷ് കുറിച്ചത്. സാറിനെ ഞങ്ങൾക്കെല്ലാം അറിയാം, അദ്ദേഹം തെറ്റായ രീതിയിൽ ആ കുട്ടിയോട് പെരുമാറിയെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനെ അറിയാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്.
ഒരു മോളെ പോലെയാണ് കണ്ടത് തെറ്റായ രീതിയിൽ ചിന്തിക്കുന്നത് കൊണ്ടാണ് മോശമായി തോന്നിയത് എന്നായിരുന്നു ഒരാൾ സുരേഷ് ഗോപിയെ അനുകൂലിച്ച് കുറിച്ചത്. മനുഷ്യനാവുമ്പോൾ തെറ്റ് ഉണ്ടാവും അത് തിരുത്തുന്നിടത്താണ് മഹത്വം, മോശമായി കണ്ടത് ആ മാധ്യമപ്രവർത്തകയാണ് ഞങ്ങൾക്ക് തോന്നിയില്ല, സുരേഷേട്ടനെ അറിയുന്നവർക്ക് സത്യം മനസിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: