ജയ്പൂര്‍: രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായുള്ള വര്‍ദ്ധിച്ചുവരുന്ന അക്രമവും ഭരണവിരുദ്ധ വികാരവും ഗോത്ര വിഭാഗങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടവുമെല്ലാം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനം നേരിടുന്ന ജലദൗര്‍ലഭ്യമാണ് മറ്റൊരു പ്രശ്നം. സീനിയര്‍ അധ്യാപക മത്സര പരീക്ഷയുടെ ചോദ്യ പേപ്പര്‍ കുംഭകോണം, ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളെല്ലാം കോണ്‍ഗ്രസിന്റെ തുടര്‍ഭരണ മോഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന് മിഷന് ശരിയായ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാത്തതിനെതിരെ വലിയ ജനവികാരണമാണുയര്ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അവഗണനയാണ് പുലര്‍ത്തിയത്. തറക്കല്ലിട്ട് ഒരു വര്‍ക്ക് പോലും പൂര്‍ത്തീകരിക്കാന്‍ ഗെഹ്ലോട്ട് സര്‍ക്കാരിനായിട്ടില്ല.
രാജസ്ഥാന് പബ്ലിക് സര്‍വീസ് കമ്മിഷന് 2022 ഡിസംബര്‍ 21, 22, 24 തീയതികളില്‍ നടത്തിയ സീനിയര്‍ ഗ്രേഡ് 2 അധ്യാപകരുടെ മത്സര പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. എട്ട്-പത്ത് ലക്ഷം രൂപയ്ക്കാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. മാസങ്ങളായി ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ്ങിന്റെ വീടുകള്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ചോദ്യ പേപ്പര്‍ കുംഭകോണവും വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന് ഇ ഡി സമന്‍സ് നല്‍കിയിട്ടുണ്ട്.
2021ലെ ദേശീയ ക്രൈറെക്കോര്‍ഡ് ബ്യൂറോ കണക്ക് പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ രാജസ്ഥാന് രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ 54 മാസത്തിനിടയ്ക്ക് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ പത്ത് ലക്ഷം കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യ ആരോപിക്കുന്നു. 33000 സ്ത്രീ പീഡനകേസുകള്‍ രാജസ്ഥാനിലുണ്ടായിട്ടും സോണിയ കുടുംബം നിശബ്ദത പാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി. 2.51 കോടി സ്ത്രീ വോട്ടര്‍മാരുള്ള രാജസ്ഥാനില്‍ ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
സച്ചിന് പൈലറ്റും മുഖ്യമന്ത്രി ഗെഹ്ലോട്ടും തമ്മിലുള്ള പോരും കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തിലാക്കി നേരത്തെതന്നെ ബിജെപി പ്രവര്ത്തനരംഗത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: