തൃപ്പൂണിത്തുറ: മത്സ്യമേഖലയെക്കുറിച്ചും മത്സ്യത്തൊഴിലാളികളെക്കുറിച്ചും ചുക്കുംചുണ്ണാമ്പും അറിയാത്ത സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് ഈ മേഖലയുടെ ശാപമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു നയിക്കുന്ന തീരദേശയാത്ര ഉദയംപേരൂര്‍ പനച്ചിക്കലില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക കാര്യങ്ങളില്‍ അദ്ദേഹത്തിന് അറിവുണ്ടാകും എന്നാണ് കരുതിയത്. എന്നാല്‍, നടന് വിനായകന് കഴിഞ്ഞദിവസം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയ അഭ്യാസപ്രകടനം കലാപ്രവര്ത്തനമാണെന്ന അദ്ദേഹത്തിന്റെ വിശദീകരണം കേട്ടപ്പോള്‍ അദ്ദേഹത്തിന് കലയും ഭോഷ്ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നു വ്യക്തമായി. ഇത്തരം മന്ദബുദ്ധികളെ മന്ത്രിമാരാക്കിയ മുഖ്യമന്ത്രിയാണ് യഥാര്‍ഥ വില്ലന്‍.
സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായി മത്സ്യമേഖലക്കായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പു രൂപീകരിക്കുകയും ഒരു കാബിനറ്റ് മന്ത്രിയെയും രണ്ട് സഹമന്ത്രിമാരെയും ചുമതല ഏല്പിക്കുകയും ചെയ്തു മോദി സര്‍ക്കാര്‍. അഞ്ചു വര്‍ഷം കൊണ്ട് മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുന്നവിധം പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന തുടങ്ങിയവ നടപ്പിലാക്കി. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇവിടുത്തെ ഫിഷറീസ് മന്ത്രിക്കോ വകുപ്പിനോ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എല്‍. ജയിംസ് അധ്യക്ഷനായി. സംസ്ഥാന വക്താക്കളായ അഡ്വ. നാരായണന് നമ്പൂതിരി, കെ.വി.എസ്. ഹരിദാസ്, ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്, മേഖലാ വൈസ് പ്രസിഡന്റ് എം.എന്‍. മധു, ജനറല്‍ സെക്രട്ടറി വി.എന്‍. വിജയന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എന്‍. ബ്രഹ്മരാജ്. വി.എസ്. സത്യന്, രമാദേവി തോട്ടുങ്കല്‍, ജില്ലാ ട്രഷറര്‍ ശ്രീക്കുട്ടന് തുണ്ടത്തില്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ്് മനോജ് മനക്കേക്കര, സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി. ശങ്കരന്‍കുട്ടി, വി.കെ. സുദേവന്, അഗസ്റ്റില്‍ കോലഞ്ചേരി, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത ഹരിഹരന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ യു. മധുസൂദനന്, കെ.എസ്. ഉദയകുമാര്‍, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത്കുമാര്‍, ജനറല്‍ സെകട്ടറി കെ.ടി. ബൈജു, തൃപ്പൂണിത്തുറ നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ. പീതാംബരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: