പള്ളിക്കത്തോട്: ലോകത്തു തന്നെ കൃത്രിമമായി പലതും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ കല കാണാന്‍ സാധിക്കുന്നത് കലോത്സവ വേദികളിലൂടെയാണെന്ന് ജയരാജ് വാര്യര്‍. നാവിലും വാക്കിലും പുതിയകാലം വരുന്ന വിജയദശമി സമയത്തു തന്നെ കാലോത്സവം വന്നത് നല്ല കാര്യമാണ്. എല്ലാ വിഭാഗീയതക്കുമെതിരെ കലകൊണ്ട് പ്രതിരോധം തീര്‍ക്കണം. കലയിലൂടെ കിട്ടുന്ന ആത്മവിശ്വാസം ജീവിതത്തില്‍ തിരിച്ചറിവുകള്‍ നല്കുന്നു. മറ്റുള്ള ലഹരികളെ മാറ്റി നിര്‍ത്തി കലയെ ലഹരിയാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ നടന്മാരുടെ ശബ്ദത്തില്‍ പ്രസംഗിച്ചു കലോത്സവ വേദിയെ അദ്ദേഹം വിസ്മയിപ്പിച്ചു.
സഹോദയ കോട്ടയം പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷനായി. സിറ്റിസണ്‍ ഇന്ത്യ ഫെഡറേഷന് മാനേജിങ് ട്രസ്റ്റി ടി.കെ.എ. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ആര്.സി. കവിത, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ഥി ഗോകുല്‍ ഗോപകുമാര്‍, പ്രൊഫ. സി.എന്‍.പുരുഷോത്തമന്, ഭാരതീയ വിദ്യാനികേതന്‍ വൈസ് പ്രസിസന്റ് എം.എസ്. ലളിതാംബിക, സ്കൂള്‍ ക്ഷേമ സമിതി പ്രസിഡന്റ് അനീഷ് ആനിക്കാട്, മാതൃസമിതി പ്രസിഡന്റ് ഡോ. പ്രീത.ആര്.പിള്ള, സഹോദയ ട്രഷറര്‍ ഫ്രാങ്ക്ളിന് മാത്യു എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം 28ന് വൈകിട്ട് 3.30ന് നടത്തും. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: