തിരുവനന്തപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച ആളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ അംബികാ ഭവനിൽ നിധീഷാണ് അറസ്റ്റിലായത്. കാച്ചാണി സ്വദേശി ജലീൽ ജബ്ബാർ എന്നയാൾക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരംപാറ ജംഗ്ഷന് സമീപമായിരുന്നു സംഭവം. നഗരത്തിലെ തീയേറ്ററിൽ സിനിമ കണ്ടതിന് ശേഷം വാഹനം കീട്ടാതെ വീട്ടിലേക്ക് നടക്കുകയായിരുന്നു ജലീൽ.
ഇതിനിടെ ബൈക്കിലെത്തിയ നിധീഷിനോട് ലിഫ്റ്റ് ചോദിച്ചു. ഇത് ഇയാൾക്ക് ഇഷ്ടമാകാത്തതിനെ തുടർന്ന് അസഭ്യം പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെയാണ് ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: