തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിചെലവിന് അമ്പതുകോടി രൂപ കൂടി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്(കെപിപിഎച്ച്എ) നടത്തിവരുന്ന നിയമ പോരാട്ടത്തിന്റെ വിജയമാണെന്ന് സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
കാലോചിതമായ നിരക്ക് വര്‍ധനയ്ക്കും പ്രധാനാധ്യാപകരെ ഉച്ചഭക്ഷണചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതിനുമായി കെപിപിഎച്ച്എ നല്കിയ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അധികമായി അനുവദിച്ച അമ്പതുകോടി രൂപ ഏതൊക്കെ ഇനങ്ങള്‍ക്കാണ് എന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിരവധി സമരങ്ങള്‍ക്കൊടുവില്‍ സഹികെട്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അതിനാലാണ് കുടിശികയായ നാലു മാസത്തെ തുകയും ഇപ്പോള്‍ അമ്പതുകോടി രൂപയും അനുവദിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: