ഇൻഡ്യയിൽ നടന്ന് വരുന്ന 2023 ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരങ്ങൾ ഓരോ ദിവസവും ആവേശകരമായി മുന്നേറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ നെതർലാന്റിനെ ഓസ്ട്രേലിയ റെക്കോർഡ് സ്കോറിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മത്സരത്തിൽ റെക്കോഡ് സെഞ്ച്വറി നേടിയ ബാറ്റർ ഗ്ലെൻ മാക്സ് വല്ലിന്റെ ട്വീറ്റാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്.
മത്സരത്തിനിടയിൽ നടത്തുന്ന ലൈറ്റ് ഷോയെക്കുറിക്കുറിച്ചാണ് മാക്സ് വല്ലിന്റെ ട്വീറ്റ്. കളിക്കിടയിൽ നടത്തുന്ന ലൈറ്റ് ഷോ’ മണ്ടൻ തീരുമാനമാണെന്നാണ് ‘മാക്സ് വല്ലിന്റെ ട്വീറ്റ്. അരുൺ ജെയ്റ്റ്ലിസ്റ്റേഡിയത്തിലെ മിന്നുന്ന ലൈറ്റുകളും സ്പന്ദിക്കുന്ന ബീറ്റുകളും രണ്ട് മിനിറ്റ് നേരത്തേക്ക് ഒരു നിശാ ക്ലബിന് സമാനമായിരുന്നു. ലൈറ്റ് ഷോ കഴിഞ്ഞതിന് ശേഷം ബാറ്റ് ചെയ്യുമ്പോൾ തലവേദ അനുഭവപ്പെടുകയും, കാഴ്ചക്ക് മങ്ങലേൽക്കുകയും ചെയ്തിരുന്നു.മുൻപ് നടന്ന ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലെ സംഭവത്തിന് സമാനമായ കാര്യമാണ് ഇന്നലെയുമുണ്ടായതെതെന്നും മാക്സ് വൽ ഓർമ്മിപ്പിച്ചു.
ആരാധകർക്ക് ഇത് നല്ല ആശയമാണ്, എന്നാൽ കളിക്കാർക്ക് ഇത് ഭയാനകമായ കാര്യമാണ് എന്നും അദ്ദേഹം കുറിച്ചു.എന്നാൽ മാക്സ് വല്ലിന്റെ സഹതാരം വാർണർ ട്വീറ്റിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നു. മാക്സ് വല്ലിന്റെ ട്വീറ്റിന് മറു ട്വീറ്റായി വാർണർ കുറിച്ചത് ഇങ്ങനെയാണ്. ലൈറ്റ് ഷോ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. വളരെ നല്ല അന്തരീക്ഷമായിരുന്നു, ഇതെല്ലാം ക്രിക്കറ്റിനെ സ്നേഹിക്കുന്ന കാണികൾക്ക് വേണ്ടിയാണ് ചെയ്യുന്നത്.നിങ്ങൾ കാണികളില്ലെങ്കിൽ ഞങ്ങൾ ഇഷ്ടപ്പെടുന്നതൊന്നും ചെയ്യാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: