ഇടുക്കി : നെടുങ്കണ്ടം പൊന്നാമലയില്‍ 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ബഥേല്‍ പുത്തന്‍ വീട്ടില്‍ വിനുവിന്റെ മകന് ആല്‍ബിനാണ് മരിച്ചത്.
കുളിമുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയില്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലാണ്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന കാര്യം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: