ഇറ്റനഗര്‍ : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അരുണാചല്‍ പ്രദേശിലെ മുന്‍നിര സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് സൈനികരുമായി ആശയവിനിമയം നടത്തി. തവാങ്ങില്‍ സൈനികര്‍ക്കൊപ്പം ദസറയും അദ്ദേഹം ആഘോഷിക്കുന്നുണ്ട്.
‘ശാസ്ത്ര പൂജ’യിലും മന്ത്രി സംബന്ധിച്ചു.കഠിനമായ സാഹചര്യങ്ങളില്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രതിബദ്ധതയ്ക്കും സമാനതകളില്ലാത്ത ധൈര്യത്തിനും സിംഗ് നന്ദി രേഖപ്പെടുത്തി. രാജ്യം മുഴുവന്‍ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു.
സൈന്യത്തിന്റെ വീര്യവും പ്രതിബദ്ധതയുമാണ് ഇന്ത്യയുടെ അന്തസ് അന്താരാഷ്ട്ര വേദിയില്‍ വളര്‍ന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്താല്‍ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു, പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ ഉല്‍പ്പാദനത്തിലൂടെ രാജ്യത്തിന്റെ സൈനിക ശക്തി ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴില്‍ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപതതയിലേക്ക് വലിയ കുതിച്ചുചാട്ടം നടന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: