എയര്‍പോര്‍ട്ട്സ് അതോറിട്ടിയില്‍ ബിരുദക്കാര്‍ക്ക് ജൂനിയര്‍ എക്സിക്യൂട്ടീവ് (എയര്‍ട്രാഫിക് കണ്ട്രോള്) ആകാം. 496 ഒഴിവുകളാണുള്ളത്. ശമ്പളം 40,000-1,40,000 രൂപ (വാര്‍ഷിക ശമ്പളം 13 ലക്ഷം രൂപ). സിബിടി ഓണ്‍ലൈന്‍ പരീക്ഷ, വോയിസ് ടെസ്റ്റ്/സൈക്കോ ആക്ടീവ് സബ്സ്റ്റന്‍സ് ടെസ്റ്റ്/സൈക്കോളജിക്കല്‍ അസസ്മെന്റ് ടെസ്റ്റ്/മെഡിക്കല്‍ ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ മൂന്നുവര്‍ഷത്തെ റഗുലര്‍/ഫുള്‍ടൈം ബിഎസ്സി ബിരുദമോ ഏതെങ്കിലും ഡിസിപ്ലിനില്‍ എന്‍ജിനീയറിങ് ബിരുദമോ (ഫിസിക്സ് ആന്റ് മാത്തമാറ്റിക്സ് വിഷയങ്ങള്‍ ഏതെങ്കിലും സെമസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകണം) ഉള്ളവര്‍ക്കാണ് അവസരം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുണ്ടാകണം. പ്രായപരിധി 27 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aai.aero ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വനിതകള്‍ എന്നീ വിഭാഗങ്ങൡപ്പെടുന്നവരെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി നവംബര്‍ ഒന്ന് മുതല്‍ 30 വരെ അപേക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: