കാസർകോഡ്: നവരാത്രി ആഘോഷ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം. പുഷ്പ രഥോത്സവം ഇന്ന് ഉച്ചയ്ക്ക് നടക്കും. പതിനായിരക്കണക്കിന് ഭക്തരാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കും വേണ്ടി കൊല്ലൂരിൽ എത്തിയിട്ടുള്ളത്.
ദേവിയുടെ പുഷ്പ രഥോത്സവം ഇന്ന് ഉച്ചയ്ക്ക് 12.20-ന് നടക്കും. പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ പ്രദിക്ഷണം വെക്കുന്നതാണ് രീതി. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചാണ് രഥത്തിന്റെ അലങ്കാരം.
മഹാനവമി ദിനത്തിലെ പുഷ്പ രഥോത്സവം കാണുന്നതിനും വലം ചെയ്യുന്ന രഥത്തിൽ നിന്നും എറിയുന്ന നാണയത്തുട്ടുകൾ സ്വന്തമാക്കുന്നതിനുമായി ആയിരങ്ങളാണ് മൂകാംബികയിൽ എത്തിയിരിക്കുന്നത്. ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: